Cricket

കോഹ്‌ലി ഇടുമ്പോള്‍ വള്ളി നിക്കര്‍…രോഹിത് ഇടുമ്പോള്‍ ബര്‍മുഡ !! രോഹിത് ചെന്നൈയ്‌ക്കെതിരേ നേടിയത് ‘ടെസ്റ്റ്’ സെഞ്ചുറിയോ ?

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ 20 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ആരാധകരുടെ മനം കവര്‍ന്നത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത് പുറത്താവാതെ നിന്നുവെങ്കിലും കളി ജയിക്കാനായില്ലെന്നതാണ് ദുഖകരം.
63 ബോളുകള്‍ നേരിട്ട രോഹിത് 11 ബൗണ്ടറിയും അഞ്ചു സിക്‌സറുകളും സഹിതം 105 റണ്‍സാണ് അടിച്ചെടുത്തത്.

അദ്ദേഹത്തിന്റെ സെഞ്ചുറിയില്ലായിരുന്നെങ്കില്‍ വലിയൊരു തോല്‍വിയിലേക്കു മുംബൈ കൂപ്പുകുത്തുമായിരുന്നു. കാരണം മറ്റാരും മുംബൈ ബാറ്റിംഗ് ലൈനപ്പില്‍ 35 റണ്‍സ് പോലും തികച്ചിരുന്നില്ല.

എന്നാല്‍ രോഹിതിന്റെ സെഞ്ചുറിയെ വിമര്‍ശിച്ചു കൊണ്ട് വിരാട് കോഹ് ലിയുടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. രോഹിതിന്റെ ഇന്നിംഗ്‌സ് അത്ര മികച്ചതൊന്നുമായിരുന്നില്ലെന്നും സെഞ്ചുറിയ്ക്കായി സെല്‍ഫിഷ് ഇന്നിംഗ്‌സ് കളിച്ചതായും അവര്‍ ആരോപിക്കുന്നു.

സെഞ്ചുറിയ്ക്കായി അവസാന ഘട്ടത്തില്‍ ഇന്നിംഗ്സിന്റെ വേഗത കുറച്ചതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കോഹ് ലി നേരത്തെ 67 പന്തില്‍ സെഞ്ചുറി നേടിയപ്പോള്‍ അതിനെ സെല്‍ഫിഷ് ഇന്നിംഗ്‌സെന്നു പറഞ്ഞ് പരിഹസിച്ചവരാണ് ഇപ്പോള്‍ രോഹിതിന്റെ ഒച്ചിഴയല്‍ ഇന്നിംഗ്‌സിനെ വാഴ്ത്തുന്നതെന്നും കോഹ് ലി ആരാധകര്‍ വിമര്‍ശിക്കുന്നു.

ആദ്യത്തെ 73 റണ്‍സ് അതിവേഗത്തില്‍ അടിച്ചെടുത്ത രോഹിത് പിന്നീട് സെഞ്ചുറി ലക്ഷ്യമിട്ട് മനപ്പൂര്‍വ്വം സ്ലോ ബാറ്റിങാണ് കാഴ്ചവച്ചതെന്നാണ് വിമര്‍ശകരുടെ പ്രധാനപ്പെട്ട ആരാപണം.

ആദ്യത്തെ 42 ബോളുള്‍ കഴിയുമ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടില്‍ 73 റണ്‍സുണ്ടായിരുന്നു. സെഞ്ചുറിയിലെത്താന്‍ അദ്ദേഹത്തിനു അപ്പോള്‍ വേണ്ടത് 27 റണ്‍സ് മാത്രം. പക്ഷെ അടുത്ത 21 ബോളില്‍ വെറും 32 റണ്‍സ് മാത്രമേ രോഹിത്തിനു നേടാനായിട്ടുള്ളൂ.

ഇതിനെ സെല്‍ഫിഷ് ഇന്നിംഗ്‌സെന്നല്ലാതെ മറ്റെന്താണ് വിളിക്കാന്‍ സാധിക്കുകയെന്നാണ് കോലി ഫാന്‍സ് ചോദിക്കുന്നു.

മുംബൈ ഇന്നിംഗ്‌സിലെ 12 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു വിക്കറ്റിനു 118 റണ്‍സാണ് ഉണ്ടായിരുന്നത്. 43 ബോളില്‍ 74 റണ്‍സോടെ രോഹിത്തും 12 ബോളില്‍ 21 റണ്‍സുമായി തിലക് വര്‍മയുമായിരുന്നു ക്രീസില്‍.

പിന്നീട് ഇതേ വേഗതയില്‍ സ്‌കോര്‍ ചെയ്യാന്‍ രോഹിതിനു സാധിച്ചില്ല. 13 മുതല്‍ 16 ഓവര്‍ വരെ ഒരു ബൗണ്ടറി പോലും പായിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

മുസ്താഫിസുര്‍ റഹ്‌മാനെറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്തിലാണ് പിന്നീട് രോഹിതിന്റെ ബാറ്റില്‍ നിന്ന് ഒരു ബൗണ്ടറി പിറക്കുന്നത്.

18ാം ഓവറില്‍ നാലു ബോളുകള്‍ രോഹിതിനു ലഭിച്ചെങ്കിലും ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് അഞ്ചു റണ്‍സ് മാത്രം. മുസ്താഫിസുറിന്റെ 19-ാം ഓവറില്‍ ഒരു സിക്‌സ് അടിക്കുകയും ചെയ്തു. പതിരാന എറിഞ്ഞ 20-ാം ഓവറില്‍ ഫോറടിച്ച് സെഞ്ചുറി നേടിയെങ്കിലും അപ്പോഴേക്കും ടീം തോറ്റു കഴിഞ്ഞിരുന്നു.

Related Articles

Back to top button