Cricket

ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിച്ച് ന്യൂസിലന്‍ഡ്!! സൂപ്പര്‍ താരങ്ങളെല്ലാം ടീമില്‍;വീഡിയോ

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കാന്‍ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. ഇത്തവണ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ്.

കെയിന്‍ വില്യംസണാണ് ക്യാപ്റ്റന്‍. രചിന്‍ രവീന്ദ്ര, മാറ്റ് ഹെന്റി എന്നിവര്‍ ടീമില്‍ ഇടം നേടി. ഇരുവരുടെയും ആദ്യ ടി20 ലോകകപ്പാണ്.

മുതിര്‍ന്ന താരങ്ങളായ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടുമെല്ലാം ടീമിലുണ്ട്. അതേ സമയം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍മാരായ ആദം മില്‍നെയും കൈല്‍ ജാമിസണും ലോകകപ്പിനുണ്ടാവില്ല.

അതേസമയം പുറംഭാഗത്തിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി വരുന്ന ഓപ്പണര്‍ ഫിന്‍ അലന്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. ലോകകപ്പ് മുമ്പില്‍ കണ്ട് പാക്കിസ്ഥാനെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ അലന് വിശ്രമം അനുവദിച്ചിരുന്നു.

പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ചവരില്‍ മിച്ചല്‍ ബ്രേസ് വെല്‍, മാര്‍ക്ക് ചാപ്മാന്‍, ജയിംസ് നീഷാം, ഇഷ് സോധി എന്നിവര്‍ മാത്രമാണ് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത്.

2023ല്‍ തുടങ്ങിയ പുതിയ രീതിയനുസരിച്ച് രണ്ട് കൊച്ചു കുട്ടികളാണ് സെലക്ടര്‍മാര്‍ക്ക് പകരം ഇക്കുറിയും ന്യൂസിലന്‍ഡ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.മെറ്റില്‍ഡ എന്ന പെണ്‍കുട്ടിയ്ക്കും ആംഗസ് എന്ന ആണ്‍കുട്ടിയ്ക്കുമാണ് ഇത്തവണ അവസരം ലഭിച്ചത്.

ന്യൂസീലന്‍ഡ് സ്‌ക്വാഡ്: കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസര്‍വ്: ബെന്‍ സിയേഴ്സ്.

ഗ്രൂപ്പ് സി.യില്‍ ജൂണ്‍ എട്ടിന് അഫ്ഗാനിസ്താനെതിരെയാണ് ന്യൂസീലന്‍ഡിന്റെ ആദ്യ മത്സരം. 13ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയും 15ന് ഉഗാണ്ടയ്‌ക്കെതിരേയും 17ന് പാപ്പുവ ന്യൂഗിനിയയ്‌ക്കെതിരേയുമാണ് ന്യൂസിലന്‍ഡിന്റെ ബാക്കി ഗ്രൂപ്പ് മത്സരങ്ങള്‍.

Related Articles

Back to top button