Cricket

അശ്വിന്‍ ആഞ്ഞടിച്ച അവസാന പന്തിന് എന്തു സംഭവിച്ചു? ഫോര്‍ കൊടുക്കാത്തതിന് കാരണമുണ്ട്!

ഇന്ത്യ-പാക് ത്രില്ലര്‍ പോരാട്ടത്തിലെ അവസാന പന്തില്‍ മുഹമ്മദ് നവാസിനെതിരേ അശ്വിന്‍ ഉയര്‍ത്തിയ അടിച്ച പന്ത് ബൗണ്ടറി കടന്നോ? കടന്നെങ്കില്‍ എന്തുകൊണ്ട് സ്‌കോര്‍കാര്‍ഡില്‍ ഫോര്‍ നല്‍കിയില്ല. ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ചയായി ആ ഷോട്ട് മാറിയിരിക്കുകയാണ്. മിഡ് ഓഫ് ഫീല്‍ഡര്‍ക്ക് മുകളിലൂടെ അശ്വിന്‍ തൊടുത്ത ഷോട്ട് ബൗണ്ടറിലൈന്‍ കടന്നോ എന്ന കാര്യം ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത ക്യാമറമാന്‍മാര്‍ പോലും കണ്ടില്ല.

ആ പന്ത് ബൗണ്ടറി കടന്നിരുന്നെങ്കിലും ഇന്ത്യയുടെയോ അശ്വിന്റെയോ അക്കൗണ്ടില്‍ ആ ഫോര്‍ ചേര്‍ക്കില്ല. കാരണം, ക്രിക്കറ്റില്‍ അതിനെല്ലാം കൃത്യമായ നിയമം ഉണ്ട്. ജയിക്കാന്‍ ഇന്ത്യയ്ക്ക് ഒരു റണ്‍സായിരുന്നു വേണ്ടത്. ആ പന്ത് ബൗണ്ടറി കടന്നാലും ഇല്ലെങ്കിലും ഒരു റണ്‍സ് മാത്രമേ സ്‌കാര്‍ബോര്‍ഡില്‍ കാണിക്കുകയുളളൂ. കാരണം, ജയിക്കാന്‍ ആവശ്യമായ ഒരു റണ്‍സ് പന്ത് ബൗണ്ടറിയില്‍ എത്തും മുമ്പേ അശ്വിനും വിരാടും ചേര്‍ന്ന് ഓടിയെടുത്തിരുന്നു.

മെല്‍ബണില്‍ സ്റ്റേഡിയത്തിലെത്തി കളി കണ്ടിരുന്നവരുടെ ട്വീറ്റുകളില്‍ നിന്ന് ആ പന്ത് ബൗണ്ടറി ലൈനില്‍ എത്തും മുമ്പേ ചലനം നിലച്ചെന്നാണ്. ഒരു റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്നതിനാല്‍ പാക് ഫീല്‍ഡര്‍മാരും പന്തിന് പിന്നാലെ പോയില്ല.

ക്രിക്കറ്റിലെ നിയമപ്രകാരം ജയിക്കാനുള്ള റണ്‍സ് രണ്ടാമത് ബാറ്റു ചെയ്യുന്ന ടീം മറികടന്നാല്‍ പിന്നീടുള്ള റണ്‍സ് അക്കൗണ്ടില്‍ കൂട്ടില്ല. പക്ഷേ അത് മറികടന്നില്ലെങ്കില്‍ സിക്‌സര്‍ പോയാല്‍ അതു കണക്കില്‍പ്പെടുത്തും.

ഉദാഹരണത്തിന് പാക്കിസ്ഥാനെതിരേ അശ്വിന്‍ സിക്‌സര്‍ ആയിരുന്നു നേടിയതെങ്കില്‍ അത് തീര്‍ച്ചയായും അശ്വിന്റെ അക്കൗണ്ടില്‍ 6 റണ്‍സ് വന്നേനെ. ഓടിയെടുക്കാതെ തന്നെ പന്ത് ഫോര്‍ കടന്നെങ്കിലും 4 റണ്‍സ് കിട്ടിയേനെ. എന്തായാലും ആരാധകര്‍ വലിയ സംശയത്തിലാണ്. ആ പന്തിന് എന്തു സംഭവിച്ചുവെന്ന് അറിയാതെ!

Related Articles

Back to top button