Cricket

സച്ചിന്റെ വിക്കറ്റെടുത്ത് ബിഗ്‌ബോസ് വിജയി!! പുറത്താകും മുമ്പ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വെടിക്കെട്ട് ബാറ്റിംഗ്; വീഡിയോ

പ്രഥമ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുറത്തെടുത്തത്.

സച്ചിന്‍ നയിച്ച മാസ്‌റ്റേഴ്‌സ് ഇലവനും ബോളിവുഡ് താരം അക്ഷയ് കുമാര്‍ നയിച്ച ഖിലാഡി ഇലവനും തമ്മിലായിരുന്നു മത്സരം.

മത്സരത്തില്‍ 17 പന്തുകള്‍ നേരിട്ട ഇതിഹാസ താരം 30 റണ്‍സാണ് നേടിയത്. ഒടുവില്‍ ബിഗ് ബോസ് വിജയി മുനവര്‍ ഫറൂഖിയുടെ പന്തിലാണ് പുറത്തായത്. പന്തില്‍ ടോപ് എഡ്ജ് ചെയ്ത സച്ചിനെ ഫീല്‍ഡര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

റോബിന്‍ ഉത്തപ്പ, നടന്‍ സൂര്യ തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുത്തിരുന്നു. പത്ത് ഓവര്‍ മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ പുറത്താകല്‍. സ്റ്റേഡിയം നിശബ്ദം എന്നായിരുന്നു സച്ചിന്‍ പുറത്തായപ്പോള്‍ കമന്റേറ്ററുടെ പ്രതികരണം.

മത്സരത്തില്‍ അഞ്ചു റണ്‍സിന്റെ ജയം സ്വന്തമാക്കാനും മാസ്റ്റേഴ്‌സ് ഇലവനു കഴിഞ്ഞു. ജമ്മു കശ്മീരിന്റെ പാര ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആമിര്‍ ഹുസൈന്റെ ജഴ്‌സി ധരിച്ചാണ് സച്ചിന്‍ മത്സരത്തില്‍ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ സച്ചിന്റെ ടീമിനായി ആമിറും കളത്തിലിറങ്ങിയിരുന്നു.

Related Articles

Back to top button