Cricket

കോച്ച് എന്നെ പ്രത്യേക ദൗത്യം ഏല്‍പ്പിച്ചിട്ടുണ്ട്; സഞ്ജുവിന്റെ വെളിപ്പെടുത്തല്‍!

ഇന്ത്യന്‍ ടീമിലേക്കുള്ള രണ്ടാം വരവില്‍ മികച്ച ഫോമിലാണ് സഞ്ജു വി. സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും തകര്‍ത്തു കളിച്ച സഞ്ജു ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ടീം മാനേജ്‌മെന്റ് തനിക്ക് പ്രത്യേക ദൗത്യം നല്‍കിയിട്ടുണ്ടെന്നാണ് മലയാളി താരത്തിന്റെ വെളിപ്പെടുത്തല്‍.

എനിക്ക് ടീം മാനേജ്‌മെന്റ് ഒരുവര്‍ഷം മുമ്പേ പ്രത്യേകമായി നല്‍കിയ നിര്‍ദേശം ഫിനിഷറുടെ റോളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ്. ടോപ് ഓര്‍ഡറിലാണ് അഭ്യന്തര ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതെങ്കിലും ടീം മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം ഫിനിഷറുടെ റോളിലും ഇപ്പോള്‍ ശ്രദ്ധിക്കുന്നു. സാഹചര്യത്തിന് അനുസരിച്ച് കളിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. മുന്‍കാലങ്ങളിലെ അനുഭവങ്ങള്‍ ഇതിനു വലിയരീതിയില്‍ സഹായിക്കുന്നുണ്ട്.

ടീമില്‍ എല്ലാ താരങ്ങളുമായും പ്രത്യേകം പ്രത്യേകം സംസാരിക്കാനും പ്രചോദിപ്പിക്കാനും കോച്ചും ക്യാപ്റ്റനും ശ്രദ്ധിക്കാറുണ്ട്. ഓരോരുത്തരോടും ടീമിലെ റോളുകളെപ്പറ്റി കൃത്യമായി പറഞ്ഞു നല്‍കാറുണ്ടെന്നും സഞ്ജു പറയുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷമായി വ്യത്യസ്ത റോളുകളില്‍ കളിക്കുന്നത് തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ സഞ്ജു വ്യക്തമാക്കി. ഭാവിയില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും സഞ്ജു വ്യക്തമാക്കി.

Related Articles

Back to top button