Cricket

തോറ്റെങ്കിലും അപൂര്‍വ റെക്കോഡുമായി രോഹിത് ശര്‍മ!! ആരാധകര്‍ക്ക് ആവേശം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തില്‍ ചെന്നൈ 20 റണ്‍സിന് ജയിച്ചെങ്കിലും ആരാധകരുടെ മനം കവര്‍ന്നത് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകനും സൂപ്പര്‍താരവുമായ രോഹിത് ശര്‍മയാണ്.

സീസണില്‍ മികച്ച ഫോമില്‍ കൡക്കുന്ന രോഹിത് ആരാധകര്‍ക്കും ആവേശം നല്‍കുമ്പോള്‍ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കത് ശുഭപ്രതീക്ഷയാണ്.

ചെന്നൈക്ക് എതിരെ നേടിയ തകര്‍പ്പന്‍ സെഞ്ചുറി നേട്ടം രോഹിത്തിന്റെ എത്തിച്ചത് ചെന്നൈ- മുംബൈ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ എടുക്കുന്ന താരമെന്ന റെക്കോഡിലാണ്.

മത്സരത്തില്‍ അഞ്ചു റണ്‍ എടുത്തപ്പോള്‍ തന്നെ രോഹിത് ശര്‍മ്മ ആ നേട്ടം സ്വന്തമാക്കിയതാണ്. സെഞ്ചുറി റെക്കോഡിന്റെ പൊലിമ കൂട്ടിയെന്ന് പറയാം.

മത്സരത്തില്‍ രോഹിത് 105 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും. മത്സരം പരാജയപ്പെടുകയായിരുന്നു. ഇഷാന്‍ കിഷന്‍(23), തിലക് വര്‍മ(31) എന്നിവര്‍ക്ക് മാത്രമേ രോഹിതിനെക്കൂടാതെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ ചെന്നൈ പേസര്‍ മതീഷ പതിരാനയാണ് മുംബൈയെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യമിറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ശിവം ദുബെ (38 പന്തില്‍ 66*), റുതുരാജ് ഗെയ്ക്വാദ് (40 പന്തില്‍ 69) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സുകളാണ് ചെന്നെയ്ക്ക് കരുത്തായത്. അവസാന ഓവറില്‍ ഇറങ്ങിയ മുന്‍ നായകന്‍ എം എസ് ധോണി നാലു പന്തില്‍ 20 റണ്‍സ് നേടിയതാണ് ചെന്നൈ സ്‌കോര്‍ 200 കടത്തിയത്.

Related Articles

Back to top button