Cricket

രോഹിത്തിനെ ഗ്രൗണ്ടിലൂടെ ഓടിച്ച് ഹാര്‍ദിക്!! നിസ്സഹായതയോടെ ഹിറ്റ്മാന്‍; വീഡിയോ വൈറല്‍

ഐപിഎല്ലില്‍ ഇക്കുറിയും മുംബൈ ഇന്ത്യന്‍സ് പതിവ് തെറ്റിച്ചില്ല. ആദ്യ മത്സരത്തില്‍ പതിവു പോലെ അവര്‍ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറു റണ്‍സിന്റെ തോല്‍വിയാണ് മുംബൈ ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

2013ന് ശേഷം ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈക്ക് വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് മാറി ഹാര്‍ദിക് വന്നിട്ടും ആ വിധിയ്ക്ക് മാറ്റമുണ്ടായില്ല.

മുംബൈ തോറ്റെങ്കിലും മുന്‍ നായകന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും മുംബൈയുടെ ഫീല്‍ഡിംഗിനിടെ നടന്ന ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജെറാള്‍ഡ് കോട്‌സി എറിഞ്ഞ അവസാന ഓവറില്‍ ലോങ്-ഓണ്‍ മേഖലയിലേക്ക് പോകാന്‍ രോഹിതിനോട് ഹാര്‍ദിക് പറഞ്ഞു. തനിക്കുള്ള നിര്‍ദേശം തന്നെയാണോ എന്ന് രോഹിത് ചോദിച്ചു.

വിവരമറിയിച്ചപ്പോള്‍ അദ്ദേഹം സ്ഥാനത്തേക്ക് പോയി. എന്നാല്‍ അത് അവസാനമായിരുന്നില്ല, കാരണം രോഹിത് അല്‍പ്പം സ്‌ക്വയറോ മിഡ് വിക്കറ്റോ ആകണമെന്ന് ഹാര്‍ദിക് ആഗ്രഹിച്ചു രോഹിതിനോട് കൈകൊണ്ട് ആംഗ്യം കാണിച്ചു.


മത്സരത്തില്‍ രോഹിത് ശര്‍മ 29 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 43 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത്തിന് പുറമേ ഇംപാക്ട് പ്ലെയര്‍ ആയി ഇറങ്ങിയ ഡിവാള്‍ഡ് ബ്രെവിസും മികച്ച പ്രകടനം കാഴ്ച വച്ചു. ബ്രെവിസ് 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയെങ്കിലും മത്സരം വിജയിപ്പിക്കാനായില്ല.

പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ 11 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. 19 റണ്‍സാണ് അവസാന ഓവറില്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തില്‍ യഥാക്രമം സിക്‌സും ഫോറും അടിച്ച പാണ്ഡ്യ മൂന്നാം പന്തില്‍ പുറത്തായതാണ് കളിയില്‍ നിര്‍ണായകമായത്.

Related Articles

Back to top button