Cricket

ട്വന്റി-ട്വന്റി ലോകകപ്പ് 2022 ഷെഡ്യൂള്‍ പുറത്ത് ; ആ പണി ഇത്തവണയും

2022 ലെ ഐസിസി ട്വന്റി – ട്വന്റി ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷത്തെ അതേ പണി ഇത്തവണും ഷെഡ്യൂളിലുണ്ട് ഇന്ത്യയേയും പാകിസ്ഥാനെയും ഇത്തവണയും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനെ കൂടാതെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട് . ഇത് കൂടാതെ യോഗ്യാതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും ഗ്രൂപ്പില്‍ ഉണ്ടാകും.

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ നടക്കുന്ന ടൂര്‍ണമെന്റ് ഏഴ് വേദികളിലായാണ് നടക്കുന്നത്. മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബെയ്ന്‍, അഡ്‌ലൈഡ്, ഗീലോംഗ്, ഹോബാര്‍ട്ട്, പെര്‍ത്ത് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. നവംബര്‍ ഒമ്പതിന് ഒന്നാം സെമിയും നവംബര്‍ പത്തിന് രണ്ടാം സെമിയും നടക്കും. നവംബര്‍ 13 ന് മെല്‍ബണിലാണ് ഫൈനല്‍.

ഒക്ടോബര്‍ 23 നാണ് ഇന്ത്യയും പാകിസ്ഥാനും ആദ്യം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ കളിയിലെ കണക്ക് തീര്‍ക്കുക എന്നതായിരിക്കും പാകിസ്ഥാനുമായി നേര്‍ക്കു നേര്‍ വരുമ്പോള്‍ ഇന്ത്യയുടെ മുന്നിലുള്ള ലക്ഷ്യം. ആരാധകര്‍ക്കും ഏറെ വീറും വാശിയും നല്‍കുന്നതാണ് എന്നും ഇന്ത്യ പാക് മത്സരങ്ങള്‍.

ആദ്യ റൗണ്ട് മുതല്‍ കാണികളെ പിടിച്ചിരുത്തുക എന്ന തന്ത്രമാണ് ചിരവൈരികളായ ഇന്ത്യയേയും പാകിസ്ഥാനേയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഐസിസി പുറത്തെടുത്തിരിക്കുന്നത്. ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ നേര്‍ക്കു നേര്‍ വരുന്നത് എന്നതിനാല്‍ അത് ഏത് മത്സരമയാലും ജയിക്കുക എന്നത് ഇരു ടീമുകളുടേയും അഭിമാന പ്രശ്‌നമാണ്.

Related Articles

Leave a Reply

Back to top button