Cricket

ഒരോവറില്‍ ആറു സിക്സ്; വീണ്ടും റെക്കോഡിട്ട് നേപ്പാള്‍ താരം ദീപേന്ദ്ര സിങ് ഐരി

നേപ്പാള്‍ താരം ദീപേന്ദ്ര സിംഗ് ഐരിയ്ക്ക് വീണ്ടും റെക്കോഡ്. രാജ്യാന്തര ട്വന്റി20യില്‍ ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടിയവരുടെ പട്ടികയിലാണ് ഐരി ഇടം പിടിച്ചിരിക്കുന്നത്.

മെന്‍സ് പ്രീമിയര്‍ കപ്പ് ടി20യില്‍ ഖത്തറിനെതിരായ മത്സരത്തിലായിരുന്നു ഐരിയുടെ നേട്ടം. കമ്രാന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറിലെ മുഴുവന്‍ പന്തുകളും താരം ഗാലറിയിലെത്തിക്കുകയായിരുന്നു.

ഇതോടെ യുവ്‌രാജ് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് ശേഷം ഒരോവറില്‍ ആറു സിക്സ് നേടിയ പട്ടികയിലേക്ക് മൂന്നാമനായി ഇടംപിടിക്കാനും ഐരിയ്ക്കായി.

ഒമാനിലെ അല്‍ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചാണ് ചരിത്രമുഹൂര്‍ത്തം പിറന്നത്. മത്സരത്തില്‍ 21 പന്തില്‍ 64 റണ്‍സാണ് ഐരി നേടിയത്. ഐരിയുടെ പവര്‍ ഹിറ്റിംഗിന്റെ പിന്‍ബലത്തില്‍ നേപ്പാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.

2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ യുവരാജ് സിംഗാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്. ഏകദിന ക്രിക്കറ്റില്‍ ഹെര്‍ഷല്‍ ഗിബ്സ്, യുഎസ്എയുടെ ജാസ്‌കരണ്‍ മല്‍ഹോത്ര എന്നിവര്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

അതേസമയം ട്വന്റി20യിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ ലോകറെക്കോഡും ഐരിയുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം മംഗോളിയയ്‌ക്കെതിരേ താരം ഒമ്പതു പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചത്. ഇത് ഒരിക്കലും തകര്‍ക്കപ്പെടില്ലാത്ത റെക്കോഡാണ്. കാരണം ഒമ്പതു പന്തില്‍ കുറഞ്ഞ് ആര്‍ക്കും അര്‍ധ സെഞ്ചുറി നേടാനാവില്ലെന്നതാണ് വാസ്തവം.

Related Articles

Back to top button