Cricket

കളി തുടങ്ങും മുമ്പേ പാതി തോറ്റ് ഇംഗ്ലണ്ട് !! രണ്ടാമത്തെ താരവും നാട്ടിലേക്ക് മടങ്ങി

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ തുടങ്ങുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ടീമില്‍ നിന്ന് രണ്ടാമത്തെ താരവും പിന്മാറിയിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍ ഷൊയിബ് ബഷീറാണ് മത്സരത്തില്‍ നിന്ന് പിന്മാറി അബുദാബിയില്‍ നിന്ന്‌ നാട്ടിലേക്ക് മടങ്ങിയത്. വിസ പ്രശ്‌നത്തെത്തുടര്‍ന്ന് തുടര്‍ന്നാണ് താരത്തിന് ആദ്യ ടെസ്റ്റില്‍ നിന്നും പിന്മാറേണ്ടി വന്നത്. നേരത്തെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മധ്യനിര ബാറ്റര്‍ ഹാരി ബ്രൂക്കും പരമ്പരയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

പാകിസ്ഥാന്‍ വംശജനായ ബഷീറിനെപ്പോലെ മോയിന്‍ അലി, സാക്കിബ് മഹ്‌മൂദ് ഉസ്മാന്‍ ഖവാജാ എന്നിവര്‍ക്ക് ഇന്ത്യയില്‍ കളിക്കുന്നതിന് മുമ്പ് ഇതേരീതിയില്‍ വിസാ പ്രശ്നം നേരിടേണ്ടി വന്നിരുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഇംഗ്ലണ്ട് വിശ്വസിച്ചെങ്കിലും യുവ സ്പിന്നര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് അതൃപ്തി അറിയിച്ചു.

‘എനിക്ക് തോന്നുന്നത് ഇംഗ്ലണ്ട് ടീമില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അനുഭവം. അവന്‍ ഇത്തരത്തില്‍ ഒരു അനുഭവത്തിലൂടെ കടന്നു പോകുമെന്ന് ഞാന്‍ വിചാരിച്ചില്ല, ഞാന്‍ നിരാശനാണ്’സ്റ്റോക്‌സ് പറഞ്ഞു.

ഹാരി ബ്രൂക്കിന് ശേഷം യുവ സ്പിന്നര്‍ കൂടെ പിന്‍മാറുമ്പോള്‍ ഇംഗ്ലണ്ട് ടീമിനത് ഇരട്ടി പ്രഹരമാണ്. ‘സമാനമായ പ്രശ്നങ്ങള്‍ നേരിടുന്ന ആദ്യത്തെ താരമല്ല അവന്‍. ഇതേ പ്രശ്നങ്ങള്‍ നേരിട്ടവരുമായി ഞങ്ങള്‍ കളിച്ചിട്ടുണ്ട്’. സ്റ്റോക്‌സ് പറയുന്നു.

Related Articles

Back to top button