Football

16 വര്‍ഷത്തെ കാത്തിരിപ്പിന് മെസിക്ക് അവസാനം!!

ലയണല്‍ മെസിയുടെ ആ നീണ്ട കാലത്തെ ആഗ്രഹത്തിന് ഒടുവില്‍ അവസാനം. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഒരു ഗോളെന്ന 2006 മുതലുള്ള സ്വപ്‌നങ്ങളാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറിന്റെ ആദ്യ പകുതിയില്‍ സഫലമായത്. ഗ്രൂപ്പ് സ്റ്റേജുകളില്‍ നിരവധി ഗോളുകള്‍ നേടിയെങ്കിലും നോക്കൗട്ടില്‍ ഗോളെന്നത് മെസിയെ അനുഗ്രഹിച്ചിരുന്നില്ല.

തന്റെ കരിയറിലെ 1,000 മത്തെ മല്‍സരത്തിമെന്ന പ്രത്യേകതയും ഓസ്‌ട്രേലിയയ്‌ക്കെതിരായ മല്‍സരത്തിനുണ്ടായിരുന്നു. ആദ്യ പകുതിയില്‍ ഗോള്‍ വല കുലുക്കിയതോടെ നാലക്കം കടന്ന കരിയര്‍ മല്‍സരത്തില്‍ തന്നെ ഗോള്‍ നേടാനും ഇതിഹാസ താരത്തിന് സാധിച്ചു.

ഈ ലോകകപ്പില്‍ മെസിയുടെ കാലുകളിലാണ് അര്‍ജന്റൈ പ്രതീക്ഷകളൊക്കെയും. തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ താരത്തിന് സാധിച്ചെന്നതും ഖത്തര്‍ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നു.

2006 ലോകകപ്പില്‍ സെര്‍ബിയയ്‌ക്കെതിരേയാണ് ലോകകപ്പുകളില്‍ മെസിയുടെ ആദ്യ ഗോള്‍. പിന്നീട് 2014 ല്‍ ബോസ്‌നിയയ്‌ക്കെതിരേ വലകുലുക്കി. ഇത്തവണ ഇതുവരെ മൂന്നു ഗോളുകളായി മെസിയുടെ സമ്പാദ്യം. സൗദി അറേബ്യയ്ക്കും മെക്‌സിക്കോയ്ക്കും എതിരേയാണ് ഗ്രൂപ്പ് ഗോളുകള്‍.

Related Articles

Back to top button