Cricket

ഇത്തവണ വീട്ടിലിരുന്ന് ഞാന്‍ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കും!! പ്രതീക്ഷകളുടെ ഭാരമില്ലെന്ന് സൂപ്പര്‍താരം

ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരൊക്കെ ടീമില്‍ ഇടം നേടുമെന്നാണ് ആരാധകര്‍ ആകാക്ഷയോടെ നോക്കിക്കാണുന്നത്.

ശുഭ്മാന്‍ ഗില്‍,യശസ്വി ജയ്‌സ്വാള്‍ എന്നിവരില്‍ ഒരാള്‍ മാത്രമേ ടീമിലുണ്ടാവൂ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

അതേസമയം തന്റെ സാധ്യതകളെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.

ഇന്ത്യന്‍ ടീമിലെ ഒരു മുന്‍നിര താരം ആണെങ്കിലും, ഈ സീസണില്‍ ജിടിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായ ഗില്‍, നിലവില്‍ ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ പദ്ധതിയെന്നും പ്രസ്താവിച്ചു.

”ടി20 ലോകകപ്പ് ടീമിലേക്ക് എന്നെ തിരഞ്ഞെടുത്തില്ലെങ്കില്‍, ഞാന്‍ നാട്ടില്‍ നിന്ന് ഇന്ത്യയെ പ്രോത്സാഹിപ്പിക്കും,” സ്പോര്‍ട്സ്റ്റാക്കിന് നല്‍കിയ അഭിമുഖത്തില്‍ ഗില്‍ വ്യക്തമാക്കി.

സീസണില്‍ ഇതുവരെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 38 ശരാശരിയില്‍ 304 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചു.

”ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. എന്നാല്‍ ഞാന്‍ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയാല്‍, എന്റെ നിലവിലെ ടീമിനോടും (ഗുജറാത്ത് ടൈറ്റന്‍സ്) എന്നോടും ഞാന്‍ അനീതി കാണിക്കുന്ന പോലെയാകും , ”പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു.

Related Articles

Back to top button