Cricket

രോഹിത് കഴിഞ്ഞ സീസണുകളില്‍ മുംബൈയ്ക്കായി ഒന്നും നേടിയിട്ടില്ലാത്തതിനാല്‍ പേടിക്കേണ്ട!! ഹാര്‍ദിക്കിന് ധൈര്യം പകര്‍ന്ന് ഇതിഹാസ താരം

വിമര്‍ശനങ്ങളുടെ നടുക്ക് നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്ത്.

രോഹിത് ശര്‍മ കഴിഞ്ഞ കുറച്ചു സീസണുകളിലായി മുംബൈയ്ക്കു വേണ്ടി കപ്പൊന്നും നേടാത്തതിനാല്‍, പാണ്ഡ്യയ്ക്ക് അക്കാര്യത്തില്‍ ഭയമൊന്നും വേണ്ടെന്നാണ് സേവാഗ് പറയുന്നത്.

തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനോട് സീസണിലെ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു.

”ബാറ്ററായും ബോളറായും തിളങ്ങാന്‍ സാധിക്കാത്തതില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു മേല്‍ സമ്മര്‍ദമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. ചിലപ്പോള്‍ ചുറ്റുമുള്ളവരുടെ പ്രതീക്ഷയില്‍ നിന്നാകാം താരം സമ്മര്‍ദത്തിലാകുന്നത്.

”പക്ഷേ കഴിഞ്ഞ വര്‍ഷവും മുംബൈ ഇന്ത്യന്‍സ് ഇതേ അവസ്ഥയിലായിരുന്നു. അതിനു മുന്‍പും അങ്ങനെ തന്നെയായിരുന്നു. ഇത് അവര്‍ക്കു പുതിയ കാര്യമൊന്നുമല്ല. ക്യാപ്റ്റനായിരിക്കെ രോഹിത് വലിയ സ്‌കോര്‍ കണ്ടെത്തിയിട്ടുമില്ല.

കഴിഞ്ഞ രണ്ടു മൂന്നു സീസണുകളിലായി ഒരു ട്രോഫി പോലും വിജയിച്ചിട്ടില്ല”. സേവാഗ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

സമ്മര്‍ദം ഒഴിവാക്കി നന്നായി ബാറ്റു ചെയ്യുന്നതിനായി പാണ്ഡ്യ കൂടുതല്‍ നേരത്തേ ഇറങ്ങണം. ബാറ്റു ചെയ്യുന്നതിനായി അവസാനം ഇറങ്ങിയാല്‍ നിങ്ങള്‍ക്ക് വളരെ കുറച്ചു പന്തുകളായിരിക്കും ലഭിക്കുക.

അപ്പോള്‍ നിങ്ങളെങ്ങനെ മികച്ച പ്രകടനം നടത്തും. ബാറ്റിങ്ങില്‍ പാണ്ഡ്യ തിളങ്ങിയാല്‍, ക്യാപ്റ്റന്‍സിയും ബൗളിംഗും കൂടി മെച്ചപ്പെടുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെ നേരത്തേ ബാറ്റിംഗിന് ഇറങ്ങാന്‍ പാണ്ഡ്യ തയാറാകണം.” സേവാഗ് വ്യക്തമാക്കി.

എട്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റ് മാത്രമുള്ള മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത പോരാട്ടം.

Related Articles

Back to top button