Cricket

സഞ്ജുവല്ല റിഷഭാണ് ലോകകപ്പ് ടീമില്‍ വേണ്ടതെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്!! ആ ഒരു ഷോട്ട് കണ്ടപ്പോഴേ താന്‍ അക്കാര്യം ഉറപ്പിച്ചെന്നും ഇംഗ്ലീഷ് ഇതിഹാസം

ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കാക്കാന്‍ യോഗ്യന്‍ റിഷഭ് പന്തെന്ന് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ്.

വെസ്റ്റ്, ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു വലിയ മത്സരമാണ് നടക്കുന്നതെങ്കിലും താന്‍ തെരഞ്ഞെടുക്കുക റിഷഭ് പന്തിനെയാവും എന്നാണ് ബ്രോഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

റിഷഭിനെക്കൂടാതെ കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്. ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരെല്ലാം ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം മോഹിക്കുന്നവരാണ്.

ഈ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇവരില്‍ ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്നത് രാഹുലാണ്. സഞ്ജു, ഡികെ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. റിഷഭിനു നാലാംസ്ഥാനം മാത്രമേയുള്ളൂ.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ അപ്പോള്‍ എയറില്‍ നില്‍ക്കുകയാണ്. ഈ ടീമില്‍ ചില താരങ്ങള്‍ ഇപ്പോള്‍ പെന്‍ഡിംഗിലാണുള്ളത്.

റിഷഭ് പന്തിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായുള്ള കളിയില്‍ അദ്ദേഹത്തിന്റെ ഒരു ഷോട്ട് എന്നെ ശരിക്കും ആകര്‍ഷിച്ചു.

ബോളിലേക്കു നോക്കുക പോലും ചെയ്യാതെ ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ റിഷഭ് പായിച്ച ഈ സിക്സര്‍ അവിശ്വസനീയം തന്നെ.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹം തീര്‍ച്ചയായും ഉണ്ടാവണമെന്ന് ഈ ഷോട്ട് പായിച്ച അതേ നിമിഷം തന്നെ എനിക്കു തോന്നുകയും ചെയ്തു. റിഷഭ് ഇപ്പോള്‍ തയ്യാറാണ്. ലോകകപ്പില്‍ കല്‍ക്കാന്‍ അദ്ദേഹം സജ്ജനാണെന്നും ബ്രോഡ് വ്യക്തമാക്കി.

ഏറെനാളത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലൂടെ കളിക്കളത്തില്‍ മടങ്ങിയെത്തിയ റിഷഭിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണന്നു ബ്രോഡ് ചൂണ്ടിക്കാട്ടി.

2022 ഡിസംബറിലാണ് ഒരു കാറപകടത്തില്‍ പന്തിനു സാരമായി പരിക്കേറ്റത്. തുടര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍, ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയെല്ലാം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.

പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ വൈകിയതോടെ പന്തിന്റെ മടങ്ങിവരവ് വൈകുകയും ചെയ്തു. ഒടുവില്‍ അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിത്തന്നെ അദ്ദേഹം മത്സരക്രിക്കറ്റില്‍ മടങ്ങിയെത്തുകയായിരുന്നു.

റിഷഭിന്റെ കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഗെയിമില്‍ നിന്നും ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് റിഷഭ്.

മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ഒരുപാട് ചുമതലകള്‍ റിഷഭിനു മേലുണ്ട്.

ഇനിയുള്ള കുറച്ചു മല്‍സരങ്ങളില്‍ റിഷഭിനെ ഇംപാക്ട് സബായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതു അദേഹത്തിന്റെ ജോലിഭാരം അല്‍പ്പം കുറയ്ക്കുകയും ചെയ്യും.

അദ്ദേഹമൊരു മാച്ച് വിന്നറാണ്. അതുകൊണ്ടു തന്നെ ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി തീര്‍ച്ചയായും ഉള്‍പ്പെടുത്തുക തന്നെ ചെയ്യുമായിരുന്നുവെന്നും ബ്രോഡ് വ്യക്തമാക്കി.

ബാറ്റിംഗിനൊപ്പം കീപ്പിംഗിലും പന്ത് കിടിലന്‍ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയില്‍ വിക്കറ്റിനു പിന്നില്‍ രണ്ടു കിടിലന്‍ സ്റ്റംപിങുകള്‍ നടത്തിയ അദ്ദേഹം ഒരു ഉഗ്രന്‍ ക്യാച്ചുമെടുത്തിരുന്നു.

ബാറ്റിംഗില്‍ ഏഴു കളിയില്‍ നിന്നും 156.71 സ്ട്രൈക്ക് റേറ്റില്‍ രണ്ടു അര്‍ധ സെഞ്ചുറികളടക്കം 210 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സഞ്ജു സാംസണ് 276 റണ്‍സും കെഎല്‍ രാഹുലിന് 286 റണ്‍സുമുണ്ട്.

Related Articles

Back to top button