Football

മൊഹമ്മദന്‍സിന് ജീവനേകിയ റാമോണി ഇനി കേരള യുണൈറ്റഡിന്റെ ആശാന്‍

മുന്‍ മൊഹമ്മദന്‍ സ്‌പോര്‍ട്‌സ് പരിശീലകന്‍ സഹീദ് റാമോണിയെ സ്വന്തമാക്കി കേരളം യുണൈറ്റഡ് എഫ്‌സി. മൊഹമ്മദന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ഐ ലീഗ് രണ്ടാം ഡിവിഷന്‍ വിജയത്തിലേക്ക് നയിച്ച മുഖ്യ പരിശീലകനാണ് നൈജീരിയന്‍ കോച്ചായ സഹീദ് റാമോണി. ഒരു സീസണിലേക്കാണ് കരാര്‍. അടുത്ത മാസം ആരംഭിക്കുന്ന കേരള പ്രീമിയര്‍ ലീഗാണ് കോച്ചിന്റെ ആദ്യ ടൂര്‍ണമെന്റ്.

‘വളരെ റിസള്‍ട്ട് ഓറിയന്റഡ് ആയ ഒരു പരിശീലകന്‍ ആണ് അദേഹം. സഹീദിന്റെ മുന്‍ ക്ലബ് ചരിത്രത്തില്‍ നിന്നും അത് വ്യക്തമാണ്. എന്ത് കൊണ്ടും കേരള യുണൈറ്റഡിന് യോജിക്കുന്ന ഒരു പരിശീലകന്‍ ആണ് റാമോനെന്ന് യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ് ടെക്‌നിക്കല്‍ ഡയറക്ടര്‍ അഹമ്മദ് അഫീഫി വ്യക്തമാക്കി.

വെറും 35 വയസ് മാത്രം പ്രായമുള്ള ഈ നൈജീരിന്‍ സ്വദേശിക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ പറ്റിയും ഇവിടുത്തെ കളിക്കാരെ പറ്റിയും നല്ല ധാരണയുണ്ട്. കളിക്കാരോട് അടുത്ത ബന്ധം പുലര്‍ത്തുന്ന പരിശീലകന്‍ കൂടിയാണ് സഹീദ്.

Related Articles

Back to top button