Cricket

ബിഗ് ബ്രേക്കിംഗ്: ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാക് നീക്കം!!

പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ കളിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ തിരിച്ചടിക്ക് ഒരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ ഏഷ്യാകപ്പ് ബഹിഷ്‌കരിച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാക് നീക്കം.

ഇന്ത്യ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചായിരിക്കും തങ്ങളുടെയും തീരുമാനമെന്ന് പിസിബി വ്യക്തമാക്കി. അതേസമയം, ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കാതിരുന്നാല്‍ അത് ടൂര്‍ണമെന്റിനെ വലുതായി ബാധിക്കില്ല. പക്ഷേ ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നാല്‍ ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ കുറയും. അടുത്ത വര്‍ഷമാണ് ലോകകപ്പും ഏഷ്യാകപ്പും നടക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ബിസിസി ഐ തീരുമാനമെടുത്തതെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാല്‍ മറ്റ് വിദേശ ടീമുകളും അടുത്ത കാലം വരെ പാക് പര്യടനങ്ങള്‍ നടത്തിയിരുന്നില്ല. അടുത്തിടെ മുതലാണ് ടീമുകള്‍ അങ്ങോട്ടേക്ക് പോയി തുടങ്ങിയത്.

Related Articles

Back to top button