Cricket

ലങ്കന്‍ പേസര്‍മാര്‍ ഓരോരുത്തരായി പരിക്കേറ്റ് വീഴുന്നു; ടീമിന് ആശങ്ക!

ഐസിസി ട്വന്റി-20 ലോകകപ്പ് ആദ്യഘട്ടം പോലും പിന്നിടും മുമ്പേ ശ്രീലങ്ക വലിയ പ്രതിസന്ധിയിലായി. അവരുടെ പ്രധാന സ്‌ട്രൈക്ക് ബൗളര്‍മാരെല്ലാം പരിക്കേറ്റ് പുറത്തു പോകുന്ന അവസ്ഥയിലാണ്. പ്രമോദ് മധുഷനക പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ബൗളര്‍ ദുഷ്മന്ത് ചമീരയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

ചമീരയുടെ ലോകകപ്പ് നഷ്ടപ്പെടുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. യുഎഇയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ് ചമീരയ്ക്ക് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ നടക്കുന്ന എക്‌സറേ പരിശോധനയ്ക്ക് ശേഷമേ പരിക്കിന്റെ ഗുരുതരാവസ്ഥ സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. ചമീരയ്ക്ക് കളിക്കാനാകാതെ വന്നാല്‍ അത് ലങ്കയ്ക്ക് വലിയ തിരിച്ചടിയാകും.

മധ്യനിര ബാറ്റ്‌സ്മാന്‍ ദനിഷ്‌ക ഗുണതിലകയ്ക്കും പരിക്കുണ്ട്. യുഎഇയ്‌ക്കെതിരായ മല്‍സരത്തില്‍ ഗുണതിലക കളിച്ചിരുന്നില്ല. താരത്തിന്റെ മെഡിക്കല്‍ പരിശോധനയും ബുധനാഴ്ച്ച നടക്കും. ഇതിനുശേഷമേ ബാക്കി കാര്യങ്ങളില്‍ തീരുമാനമാകൂ.

രണ്ടാം കളിയില്‍ യുഎഇയെ തോല്‍പ്പിച്ചെങ്കിലും ലങ്ക ഇപ്പോഴും സേഫ് സോണിലല്ല. അവസാന മല്‍സരം നെതര്‍ലന്‍ഡ്‌സിന് എതിരേയാണ്. ഈ മല്‍സരത്തില്‍ നല്ലൊരു ജയം അവര്‍ക്ക് അനിവാര്യമാണ്. മഴമൂലം കളി മുടങ്ങിയാല്‍ പോലും ലങ്ക പുറത്താകും.

Related Articles

Back to top button