Sports News

ട്വിസ്റ്റ്! ബ്ലാസ്‌റ്റേഴ്‌സിന്റെ ഉദ്ഘാടന മല്‍സരം എടികെയ്ക്ക് എതിരേയല്ല?

അടുത്ത സീസണിലെ ഐഎസ്എല്‍ മല്‍സരങ്ങള്‍ ഒക്ടോബര്‍ ആദ്യ ആഴ്ച്ച ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബര്‍ ഏഴിനായിരിക്കും സീസണിലെ ഉദ്ഘാടന മല്‍സരമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇത്തവണ വലിയൊരു മാറ്റമുണ്ട്. അത് ഉദ്ഘാടന മല്‍സരവുമായി ബന്ധപ്പെട്ടാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എടികെയും ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരങ്ങള്‍ കളിക്കുന്നത്. എന്നാല്‍ ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എടികെയ്ക്ക് പകരം മറ്റൊരു ടീമാകും ബ്ലാസ്റ്റേഴ്‌സിനെതിരേ ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടുകയെന്നാണ് വിവരം. ചിലപ്പോള്‍ മുംബൈ സിറ്റി അല്ലെങ്കില്‍ ബെംഗളൂരു എഫ്‌സി എന്നിങ്ങനെയാണ് അഭ്യൂഹങ്ങള്‍ പടരുന്നത്.

അടുത്തയാഴ്ച്ച ആദ്യ പകുതിയുടെ ഫിക്‌സ്ചര്‍ പുറത്തിറങ്ങുന്നുണ്ട്. കൊച്ചിയില്‍ തന്നെയാകും ആദ്യ മല്‍സരം നടക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ജനപ്രീതി മുതലെടുക്കുകയാണ് ലക്ഷ്യം. ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്പനയും സെപ്റ്റംബര്‍ ആദ്യ വാരം തുടങ്ങും.

ഇത്തവണ പതിവ് ഹോം ആന്‍ഡ് എവേ രീതി തിരിച്ചു വരുന്നുണ്ട്. അതുകൊണ്ട് തന്നെ ആരാധകരെല്ലാം ആവേശത്തിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മല്‍സരങ്ങള്‍. ഇതിനാണ് അവസാനം വരുന്നത്.

Related Articles

Leave a Reply

Back to top button