Cricket

അവന്‍ ഒരു ഇതിഹാസമാണ്, അവന്റെ ബൗളിംഗ് എനിക്ക് പേടിസ്വപ്‌നമായിരുന്നു!! തന്നെ ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് രോഹിത് ശര്‍മ

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 472 മത്സരങ്ങളില്‍ നിന്ന് 48 സെഞ്ചുറികളോടെ തന്റെ അന്താരാഷ്ട്ര കരിയറില്‍ ഏകദേശം 19,000 റണ്‍സ് നേടാന്‍ രോഹിതിന് കഴിഞ്ഞിട്ടുണ്ട്.

അതേ സമയം താന്‍ നേരിട്ടുള്ളതില്‍ വച്ചേറ്റവും ബുദ്ധിമുട്ടേറിയ ബൗളറെക്കുറിച്ചാണ് രോഹിത് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിന്റെ പേരാണ് ഹിറ്റ്മാന്‍ പറഞ്ഞിരിക്കുന്നത്.

22.95 ശരാശരിയില്‍ 439 വിക്കറ്റുകളുമായി ടെസ്റ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായാണ് സ്റ്റെയ്ന്‍ തന്റെ കരിയര്‍ പൂര്‍ത്തിയാക്കിയത്. വൈറ്റ്‌ബോള്‍ ഫോര്‍മാറ്റില്‍ 260 വിക്കറ്റുകളും താരത്തിനുണ്ട്.

ദുബായ് ഐ 103.8 പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് രോഹിത് ശര്‍മ സ്റ്റെയിനെക്കുറിച്ച് തുറന്നു പറഞ്ഞത്.

”ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുമ്പ് 100 തവണ അദ്ദേഹത്തിന്റെ വീഡിയോകള്‍ പോയി കണ്ടിട്ടുണ്ട്. അതായിരുന്നു ഡെയ്ല്‍ സ്റ്റെയ്ന്‍. അവന്‍ ഒരു ഇതിഹാസമാണ്.

കരിയറില്‍ അവന്‍ എല്ലാം നേടി. അവന്‍ ആ വേഗതയില്‍ പന്ത് സ്വിംഗ് ചെയ്യാറുണ്ടായിരുന്നു, വളരെ കഠിനമായ ഒരു എതിരാളിയായിരുന്നു,” രോഹിത് പറഞ്ഞു.

”എല്ലാ ഗെയിമുകളും എല്ലാ സെഷനുകളും ജയിക്കണമെന്ന ആഗ്രഹത്തോടെയാണ് അവന്‍ കളിച്ചത്. ഞാന്‍ അവനെതിരെ വളരെയധികം വിജയിച്ചു എന്നല്ല, എന്റെ യുദ്ധങ്ങള്‍ ഞാന്‍ ആസ്വദിച്ചു.”

ടെസ്റ്റില്‍ രോഹിതിനെ സ്‌റ്റെയ്ന്‍ ഒരു തവണ മാത്രമാണ് പുറത്താക്കിയിട്ടുള്ളത്. ഏകദിനത്തില്‍ പുറത്താക്കിയിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ പേസര്‍ക്കെതിരേ രോഹിതിന്റെ സ്‌ട്രൈക്ക് റേറ്റ് 63.20. ഐപിഎല്ലിലും ഒരു തവണ രോഹിത് സ്‌റ്റെയ്‌ന്റെമുമ്പില്‍ കീഴടങ്ങി.

Related Articles

Back to top button