Cricket

ഹാര്‍ദിക്കിനെക്കുറിച്ചും മുംബൈയെക്കുറിച്ചും പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു!! തുറന്നു പറച്ചിലുമായി ഡിവില്ലിയേഴ്‌സ്

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

ഹാര്‍ദിക് പ്രിയപ്പെട്ട താരമാണെന്നും തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

ഹാര്‍ദിക് ഈഗോയുള്ള ക്യാപ്റ്റനാണെന്നും മുംബൈ പോലുള്ള പരിചയസമ്പന്നരായ താരങ്ങളുള്ള ടീമിന് അത്തരം ക്യാപ്റ്റന്‍സി വെല്ലുവിളിയാണെന്നുമായിരുന്നു ഡിവില്ലിയേഴ്‌സ് മുമ്പ് പറഞ്ഞത്. ഇത് വിവാദമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയത്.

ഹാര്‍ദിക് പാണ്ഡ്യയെയും മുംബൈ ഇന്ത്യന്‍സിനെയും കുറിച്ചുള്ള എന്റെ ചില അഭിപ്രായങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ കണ്ടു. മാധ്യമങ്ങള്‍ അത് വളച്ചൊടിച്ച രീതിയില്‍ ഞാന്‍ നിരാശനാണ് ‘,ഡിവില്ലിയേഴ്‌സ് തന്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വിമര്‍ശനമല്ലെന്നും മുന്‍ ക്രിക്കറ്റ് താരം വിശദീകരിച്ചു. ‘ഞാന്‍ മുന്‍പും ഇത് വ്യക്തമായി പറഞ്ഞതാണ്. ഹാര്‍ദ്ദിക് കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയുടെ ശൈലിയില്‍ ഇനിയും കൂടുതല്‍ പരിവര്‍ത്തനം ഉണ്ടാകേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്’, എബിഡി പറഞ്ഞു.

‘ക്യാപ്റ്റന്‍സി എന്നത് എപ്പോഴും യഥാര്‍ത്ഥമാകണമെന്നില്ല. കാരണം ഞാനും അത്തരത്തിലാണ് കളിച്ചിരുന്നത്. എന്റെ വീട്ടില്‍ കാണാറുള്ള പാവം ഡി വില്ലിയേഴ്സ് അല്ല കളത്തില്‍. നിങ്ങള്‍ കളിക്കളത്തില്‍ കണ്ടിട്ടുള്ള ഡി വില്ലിയേഴ്സ് ഒരു തരത്തിലുള്ള അഭിനയമായിരുന്നു.


ചില സമയങ്ങളില്‍ നിങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടിവരും. അതാണ് ഹാര്‍ദിക്കും ചെയ്യുന്നത്’, ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിവില്ലിയേഴ്‌സിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നവരുമുണ്ട്്. എന്തായാലും ഹാര്‍ദികിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച 13 മത്സരങ്ങളില്‍ ഒമ്പതിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. 17ന് ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനെതിരേയാണ് മുംബൈയുടെ അടുത്ത മത്സരം.

Related Articles

Back to top button