CricketSports News

മൂന്നാം ടെസ്റ്റിലെ വിവാദ തീരുമാനം ! പാറ്റ് കമ്മിന്‍സ് വര്‍ണവെറിയന്‍ എന്ന് ആരോപണം…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ഇരട്ട സെഞ്ചുറി നേടാന്‍ അവസരം നല്‍കാതെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെതിരേ ആരാധക രോഷം.

സിഡ്‌നിയില്‍ നടക്കുന്ന മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ഗ്രൗണ്ടിലിറങ്ങും മുമ്പുതന്നെ കമ്മിന്‍സ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു.

ഓപ്പണര്‍ ഉസ്മാന്‍ ഖവാജ 195 റണ്‍സുമായി കന്നി ഇരട്ട സെഞ്ചുറി പ്രതീക്ഷിച്ചു നില്‍ക്കുമ്പോഴാണ് കമ്മിന്‍സിന്റെ അപ്രതീക്ഷിത തീരുമാനം.

ഇതേത്തുടര്‍ന്ന് ഒരു വിഭാഗം ആരാധകര്‍ കമ്മിന്‍സിനെതിരേ രംഗത്തു വരികയായിരുന്നു.

രണ്ടു ദിവസം കൊണ്ട് ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകള്‍ എടുക്കുക എന്നത് ഏറെക്കുറെ അസാധ്യമായിരിക്കെ ഉസ്മാന്‍ ഖവാജയ്ക്ക് കരിയറിലെ ഒരു അസുലഭ മുഹൂര്‍ത്തം നിഷേധിച്ചത് ഒട്ടും ശരിയായില്ലെന്നാണ് ഇവരുടെ പക്ഷം.

ഖവാജയോടുള്ള വര്‍ണവെറിയുടെ ഭാഗമാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ കമ്മിന്‍സിനെ അനുകൂലിച്ചും നിരവധിപേര്‍ രംഗത്തു വന്നിട്ടുണ്ട്.

ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ പകുതിയും മൂന്നാം ദിനം മുഴുവനും മഴ കൊണ്ടുപോയതിനാല്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങി ഉള്ള ജയസാധ്യത കളയേണ്ടതില്ലെന്നാണ് കമ്മിന്‍സിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഖവാജയ്ക്ക് ഇരട്ടസെഞ്ചുറി നേടാന്‍ അവസരം നഷ്ടമായതില്‍ ദുഖമുണ്ടെങ്കിലും കമ്മിന്‍സിനെ വര്‍ണവെറിയന്‍ എന്ന് വിളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ പറയുന്നു.

Related Articles

Back to top button