ISLTop Stories

എടികെയെ മാറ്റി ഈസ്റ്റ് ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഇട്ടതിന് കാരണം റേറ്റിംഗ്!

അടുത്ത ഐഎസ്എല്‍ സീസണ്‍ ഒക്ടോബര്‍ ഏഴിന് കൊച്ചിയില്‍ ആരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്. പതിവില്‍ നിന്ന് ഇത്തവണ ചെറിയ വ്യത്യാസമുണ്ട്. എടികെ-കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടനം മല്‍സരം ഇത്തവണയില്ല. എടികെയ്ക്ക് പകരം കൊല്‍ക്കത്തയില്‍ നിന്ന് തന്നെയുള്ള ഈസ്റ്റ് ബംഗാളാകും കൊച്ചിയില്‍ മഞ്ഞപ്പടയെ നേരിടുക.

ഇത്തരത്തില്‍ ഒരു മാറ്റത്തിന് സംഘാടകരെ പ്രേരിപ്പിച്ച ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ടിവി റേറ്റിംഗ് തന്നെയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മൂന്ന് ക്ലബുകളാണ് ബ്ലാസ്റ്റേഴ്‌സും എടികെയും ഈസ്റ്റ് ബംഗാളും. ഉദ്ഘാടന മല്‍സരം വലിയ സംസാരവിഷയവും റേറ്റിംഗില്‍ കുതിപ്പു നടത്തണവുമെങ്കില്‍ ഈ ടീമുകള്‍ തന്നെ കളത്തിലിറങ്ങണം.

എടികെ എല്ലാ കാര്യത്തിലും വലിയ ക്ലബ് ആണെങ്കിലും അവര്‍ക്ക് ഫാന്‍ ബേസ് അത്ര മികച്ചതാണെന്ന് പറയാന്‍ പറ്റില്ല. എടികെയും മോഹന്‍ ബഗാനും തമ്മില്‍ ലയിച്ചതില്‍ ബഗാന്‍ ആരാധകര്‍ക്ക് തീരെ ഇഷ്ടമായിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ രണ്ടുപക്ഷത്താണ്.

മറുവശത്ത് പുതിയ നിക്ഷേപകരൊക്കെ വന്നെങ്കിലും ഈസ്റ്റ് ബംഗാളിന്റെ ആരാധകര്‍ ഒറ്റക്കെട്ടാണ്. നിലവിലെ അവസ്ഥയില്‍ എടികെയെക്കാള്‍ ആരാധകര്‍ കൂടുതലുള്ളത് ഈസ്റ്റ് ബംഗാളിനാണെന്ന് പറയാന്‍ സാധിക്കും. ഗോയെങ്കയുടെ എടികെയെ മോഹന്‍ ബഗാന്‍ ആരാധകര്‍ അത്രയങ്ങ് ഇഷ്ടപ്പെടുന്നില്ലെന്നത് തന്നെ കാരണം.

ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുന്നതോടെ പഴയ ബ്ലാസ്‌റ്റേഴ്‌സ്-എടികെ ഉദ്ഘാടന മല്‍സരങ്ങളെന്ന പതിവു മുഷിപ്പിന് മാറ്റവും വരും. സംഘാടകര്‍ ആഗ്രഹിച്ചതും അതു തന്നെ. ബെംഗളൂരു എഫ്‌സിയെയോ മുംബൈ സിറ്റിയെയോ ഒന്നും ഉദ്ഘാടന മല്‍സരത്തിന് ക്ഷണിക്കാത്തതിന് കാരണും റേറ്റിംഗ് തന്നെയാണ്.

അതേസമയം, ഈ ആഴ്ച തന്നെ ഐഎസ്എല്‍ ഫിക്‌സ്ചര്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷ. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഐഎസ്എല്‍ കൊച്ചിയിലേക്ക് എത്തുന്നത്. അവസാന രണ്ടു വര്‍ഷവും ഐഎസ്എല്‍ ഗോവയില്‍ അടച്ചിട്ട വേദിയില്‍ ആയിരുന്നു നടന്നിരുന്നത്. ഇത്തവണ അതിനൊരു മാറ്റം ഉണ്ടാകുകയാണ്.

Related Articles

Leave a Reply

Back to top button