ISLSports NewsTop Stories

രണ്ട് ഇന്ത്യന്‍ യുവതാരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് റഡാറില്‍!

ഇത്തവണത്തെ ഐഎസ്എല്ലില്‍ തകര്‍ത്തു കളിച്ച രണ്ട് ഇന്ത്യന്‍ യുവതാരങ്ങളെ സ്വന്തമാക്കാന്‍ ശ്രമം തുടങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. അടുത്ത സീസണില്‍ ആഭ്യന്തര കളിക്കാരുടെ സ്‌ക്വാഡ് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. ഫൈനലിസ്റ്റുകളായതോടെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള താല്പര്യവും വര്‍ധിച്ചിട്ടുണ്ട്. മുന്‍ സീസണുകളില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നതിനാല്‍ പലരും നോ പറയുന്ന സാഹചര്യം പോലും നിലനിന്നിരുന്നു.

അടുത്ത സീസണ്‍ നേരത്തെ ആരംഭിക്കുമെന്നതിനാല്‍ പ്രീസീസണ്‍ ഉള്‍പ്പെടെ പതിവില്‍ നിന്ന് വ്യത്യസ്തമായി നേരത്തെ ആരംഭിക്കണം. അടുത്ത സീസണിനു മുമ്പായി വിദേശത്ത് ഒരു ടൂര്‍ണമെന്റ് കളിക്കാനും ടീമിന് ക്ഷണം കിട്ടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ കൂടെ അഭിപ്രായം തേടിയിട്ടാകും അന്തിമ തീരുമാനം എടുക്കുക.

അടുത്ത സീസണിനു മുമ്പുള്ള പ്രീസീസണ്‍ എന്തായാലും വിദേശത്ത് തന്നെയാകും നടക്കുകയെന്ന കാര്യം ഉറപ്പാണ്. ഇത്തവണ കോവിഡ് പ്രശ്‌നങ്ങള്‍ മൂലമാണ് വിദേശത്തേക്ക് പോകാതിരുന്നത്. ജൂണ്‍ ആദ്യ വാരത്തോടെ ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ക്യാമ്പ് കൊച്ചിയില്‍ തുടങ്ങുമെന്നാണ് സൂചന.

Related Articles

Leave a Reply

Back to top button