Cricket

തങ്ങള്‍ എന്തൊക്കെ ചെയ്താലും അഭിനന്ദനം ധോണിയ്ക്ക് മാത്രം!! ജഡേജയടക്കമുള്ള താരങ്ങള്‍ അസ്വസ്ഥരെന്ന് മുന്‍ സിഎസ്‌കെ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസങ്ങളിലൊരാളാണ് എംഎസ് ധോണി. അതിനാല്‍ തന്നെ ഇന്ന് സജീവ ക്രിക്കറ്റില്‍ താരത്തോളം ആരാധകരുള്ള മറ്റൊരു താരമില്ല.

ഇപ്പോള്‍ ധോണിയുടെ ആരാധക പിന്തുണയെക്കുറിച്ച് തുറന്നുപറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ താരമായ അമ്പാട്ടി റായുഡു.

മറ്റുതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാലും ധോണിക്ക് ലഭിക്കുന്നത്ര അഭിനന്ദനങ്ങള്‍ ലഭിക്കാറില്ലെന്നും ഇതില്‍ ജഡേജ അടക്കമുള്ള താരങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ടെന്നും റായുഡു പറഞ്ഞു.

‘ധോണിയല്ലാതെ മറ്റാരെങ്കിലും ഒരു സിക്സോ ഫോറോ അടിച്ചാല്‍ സ്റ്റേഡിയം നിശബ്ദമായിരിക്കും. എനിക്കും ജഡേജയ്ക്കും വര്‍ഷങ്ങളായുള്ള അനുഭവമാണിത്.

സിഎസ്‌കെയുടെ ആരാധകരെല്ലാം ആദ്യം ധോണിയുടെ ആരാധകരാണ്. അവര്‍ക്ക് പിന്നീട് മാത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജഡേജ പോലും ഇതില്‍ അസ്വസ്ഥനാവാറുണ്ട്.

പക്ഷേ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല’, റായുഡു പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റായിഡുവിന്റെ ഈ വെളിപ്പെടുത്തല്‍.

ഈ ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലാണ് ധോണി. പരിക്കിന്റെ പിടിയിലായിട്ടുപോലും ആരാധകര്‍ക്ക് വേണ്ടി മത്സരത്തിന്റെ അവസാന സമയങ്ങളില്‍ കളത്തിലിറങ്ങുന്ന 42കാരന്‍ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 226.26 സ്ട്രൈക്ക് റേറ്റില്‍ 136 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ബംഗളൂരുവിനെതിരേ അടുത്ത മത്സരത്തില്‍ ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാമെന്നാണ് ധോണിയും സിഎസ്‌കെയും കരുതുന്നത്.

Related Articles

Back to top button