Sports News

നൂറ്റാണ്ടിലെ ‘അത്ഭുത’ പ്രകടനവുമായി പാക്കിസ്ഥാന്‍!! ട്വിസ്റ്റോട് ട്വിസ്റ്റ്

സിനിമയില്‍ കാണില്ല ഇത്ര മാത്രം ട്വിസ്റ്റുകള്‍. എന്തൊരു മല്‍സരം. എന്തൊരു മല്‍സരം. വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് നാലാം ട്വന്റി-20 ആണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ചത്. അവസാന ഓവറില്‍ 3 റണ്‍സിനാണ് പാക്കിസ്ഥാന്‍ ജയിച്ചത്.

ട്വിസ്റ്റ് നമ്പര്‍ 1

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 17 ഓവര്‍ പിന്നിടുമ്പോള്‍ 7 വിക്കറ്റിന് 134 റണ്‍സെന്ന നിലയില്‍. അവസാന 18 പന്തില്‍ 3 വിക്കറ്റ് മാത്രം ബാക്കിനില്‍ക്കേ വേണ്ടത് 33 റണ്‍സ്. ക്രീസിലുള്ളത് അദില്‍ റഷീദും ലിയാം ഡോവ്‌സണും. പാക്കിസ്ഥാന്‍ ആരാധകര്‍ ജയിക്കുമെന്ന് ഉറപ്പിച്ച നിമിഷം.

ആദ്യ ട്വിസ്റ്റ് തുടങ്ങുന്നത് ഇവിടെ നിന്നാണ്. പന്തെറിയാനെത്തുന്നത് ഏഷ്യാകപ്പില്‍ തകര്‍ത്തെറിഞ്ഞ യുവ എക്‌സ്പ്രസ് ബൗളര്‍ മൊഹമ്മദ് ഹസനെയ്ന്‍. ആദ്യ പന്തില്‍ മിഡ് ഓഫിലൂടെ ഡോവ്‌സണ്‍ വക സൂപ്പര്‍ സിക്‌സര്‍. തൊട്ടടുത്ത പന്തില്‍ നോ ബോള്‍ തേര്‍ഡ് മാനിലൂടെ ഫോര്‍. കിട്ടിയ ഫ്രീഹിറ്റ് മിഡ് ഓണിലൂടെ വീണ്ടും ബൗണ്ടറിയിലേക്ക്. ആ ഓവറില്‍ സിക്‌സും ഫോറുകളുമായി പിറന്നത് ആകെ 24 റണ്‍സ്!!

ട്വിസ്റ്റ് 2

18 പന്തില്‍ 33 എന്ന നിലയില്‍ നിന്ന് 12 പന്തില്‍ വെറും 9 റണ്‍സിലേക്ക് ഇംഗ്ലീഷ് ലക്ഷ്യം മാറി. ഗ്യാലറികളില്‍ നിന്ന് കടുത്ത പാക് ആരാധകര്‍ ഒഴികെയുള്ളവര്‍ തോല്‍വി ഉറപ്പിച്ച് മടങ്ങി തുടങ്ങി. ട്വിസ്റ്റുകളിലെ സൂപ്പര്‍ ട്വിസ്റ്റ് ഇവിടെ നിന്നാണ് തുടങ്ങുന്നത്. രണ്ടാം പന്തില്‍ ബൗണ്ടറി നേടി ഡോവ്‌സണ്‍ ലക്ഷ്യം വെറും 5 റണ്‍സാക്കി മാറ്റി.

തൊട്ടടുത്ത പന്ത് മുതല്‍ പക്ഷേ അപ്രതീക്ഷിതമായി കളി മാറി തുടങ്ങി. ഫോറടിച്ച് കളി തീര്‍ക്കാന്‍ ശ്രമിച്ച ഡോവ്‌സണ്‍ അടുത്ത പന്തില്‍ ഔട്ട്. 17 പന്തില്‍ 34 റണ്‍സെടുത്ത ഡോവ്‌സണ്‍ മടങ്ങുമ്പോഴും ആരും പാക് ജയം സ്വപ്‌നം പോലും കണ്ടിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഒലി സ്റ്റോണ്‍ ക്ലീന്‍ ബൗള്‍ഡ്. കളി ആരു വേണമെങ്കിലും ജയിക്കാവുന്ന അവസ്ഥ.

ട്വിസ്റ്റ് 3

അവസാന ഓവറില്‍ ഇംഗ്ലീഷ് ജയം 4 റണ്‍സ് അകലെ. കൈയിലുള്ളത് 1 വിക്കറ്റ് മാത്രവും. പന്തെറിയാനെത്തിയത് മുഹമ്മദ് വസീം ജൂണിയര്‍. ആദ്യ പന്തില്‍ റീസ് ടോപ്പ്‌ലിക്ക് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അടുത്ത പന്തിലും എങ്ങനെയെങ്കിലും സിംഗിളെടുക്കാനുള്ള ശ്രമം റണ്ണൗട്ടില്‍ കലാശിച്ചു. പാക്കിസ്ഥാന് 3 റണ്‍സിന്റെ നാടകീയ ജയം.!!!

Related Articles

Back to top button