FootballTop Stories

എംബാപ്പെയുടെ ഫോം തകര്‍ക്കാന്‍ പോഗ്ബ ദുര്‍മന്ത്രവാദിക്ക് പണം കൊടുത്തെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍!!

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് താരം പോള്‍ പോഗ്ബ. റൈഫിളുകള്‍ തലയ്ക്കു മേലെ ചൂണ്ടി തന്നെ തട്ടിക്കൊണ്ടു പോകാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ശ്രമിച്ചതായുള്ള താരത്തിന്റെ വെളിപ്പെടുത്തലില്‍ ഫ്രഞ്ച് പോലീസും ഇറ്റാലിയന്‍ നിയമവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോഗ്ബയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് സ്വന്തം സഹോദരന്‍ തന്നെയാണെന്നാണ് ആരോപണം. മൂത്ത സഹോദരന്‍ മത്യാസ് പോഗ്ബയും ബാല്യകാല സുഹൃത്തുക്കളും ചേര്‍ന്നായിരുന്നുവത്രേ നീക്കം. 13 മില്യണ്‍ ഡോളര്‍ മോചനത്തുക ആവശ്യപ്പെടാനായിരുന്നു പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതീവ രഹസ്യമായ രേഖകള്‍ താന്‍ ഉടന്‍ പുറത്തു വിടുമെന്നും രാജ്യ ദ്രോഹിയും ചതിയനുമാണ് പോള്‍ പോഗ്ബയെന്നും ആഫ്രിക്കന്‍ രാജ്യമായ ഗിനിയ ദേശീയ താരം കൂടിയായ മത്യാസ് പോഗ്ബ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ദേശീയ ടീമില്‍ പോഗ്ബയുടെ സഹതാരമായ കെയ്‌ലിയന്‍ എംബാപ്പേയുടെ ഗോളടി മികവും മികച്ച പ്രകടനങ്ങളും ഇല്ലാതാക്കുവാന്‍ മധ്യ ആഫ്രിക്കയിലെ ഒരു ദുര്‍ മന്ത്രവാദിനിക്ക് പോള്‍ പോഗ്ബ ലക്ഷങ്ങള്‍ നല്‍കിയതായി തനിക്കറിയാമെന്നു ‘ചേട്ടന്റെ’ വെളിപ്പെടുത്തലില്‍ ഉണ്ട്. ഇക്കാര്യങ്ങളെല്ലാം താന്‍ ഉടന്‍ പുറത്തു വിടുമെന്നാണ് സഹോദരന്റെ ഭീഷണി.

അതേസമയം പോള്‍ പോഗ്ബ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പാരീസിലെ തന്റെ വസതിയില്‍ നിന്ന് ഒരു ഗ്യാങ് പിടിച്ച് വലിച്ച് താഴേക്ക് കൊണ്ടുപോയെന്നും, പതിമൂന്ന് മില്യണാണ് ആവശ്യപ്പെട്ടതെന്നും താരം പറയുന്നു. ഇവരുടെ കൈയ്യില്‍ തോക്കുകളുണ്ടായിരുന്നു. അത് വെച്ചായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും പോഗ്ബ വെളിപ്പെടുത്തി. 13 വര്‍ഷം മുമ്പ് സുരക്ഷാ സേവനങ്ങള്‍ നല്‍കിയതിനുള്ള പണം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടതെന്നും പോഗ്ബ പറയുന്നു.

Related Articles

Leave a Reply

Back to top button