ISL

ബ്ലാസ്റ്റേഴ്‌സ് ഒരൊറ്റ ദിവസം കേരളത്തിന് നല്‍കിയത് കോടികളുടെ വരുമാനം!!

തലക്കെട്ട് കണ്ടിട്ട് ഞെട്ടേണ്ട. സത്യമാണ്. ഒരൊറ്റ മല്‍സരം കൊണ്ട് മാത്രം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബും ആരാധകരും നല്‍കിയത് കോടികളുടെ വരുമാനമാണ്. കൊച്ചി മെട്രോ റെയില്‍ മുതല്‍ കൊച്ചിയിലെ തട്ടുകടക്കാര്‍ക്കു വരെ അതിന്റെ പങ്കുകിട്ടി. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് കേരളത്തിന്റെ സാമ്പത്തിക രംഗത്തും കൂടുതല്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.

ബിസിനസ് ജേര്‍ണലിസ്റ്റായ എസ്. റെമോഷിന്റെ അഭിപ്രായത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ പോലുള്ള കായിക ഇവന്റുകള്‍ ഒരു രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന് സംഭാവന നല്‍കുന്നതു പോലെ ബ്ലാസ്‌റ്റേഴ്‌സും കേരളത്തിന്റെ കാര്യത്തില്‍ ആ രീതിയില്‍ മാറുന്നുവെന്നാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരദിനത്തിലെ ഒരു ചെറിയ സാമ്പത്തിക കണക്കൊന്നും നോക്കാം. ഉദാഹരണത്തിന്, കാസര്‍ഗോഡ് നിന്നും ഒരു ബസ് വിളിച്ച് ആരാധകര്‍ വരുമ്പോള്‍ അതുകൊണ്ട് ഗുണം ഉണ്ടാകുന്നത് ക്ലബിന് മാത്രമല്ല.

ആരാധകര്‍ വിളിച്ച ബസിന്റെ ഡ്രൈവര്‍ക്കും കിളിക്കും മുതല്‍ അതുകൊണ്ട് സാമ്പത്തികനേട്ടം ഉണ്ടാകുന്നു. നൂറുകണക്കിന് ബസുകളാണ് മല്‍സരദിവസം കൊച്ചിയിലേക്ക് എത്തുന്നത്. ഇതിനൊപ്പം കൊച്ചിയിലെ തട്ടുകടകള്‍, ഹോട്ടലുകള്‍, മറ്റ് ഭക്ഷണശാലകള്‍, താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലെല്ലാം വരുമാനം കൂടും.

കൊച്ചി മെട്രോയില്‍ ബ്ലാസ്‌റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ മല്‍സര ദിവസം ഒരു ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്തത്. ഇതുവഴി കൊച്ചി മെട്രോയ്ക്ക് കിട്ടിയത് ലക്ഷങ്ങളുടെ വരുമാനമാണ്. എന്തിനേറെ പറയുന്നു, നെഹ്‌റു സ്റ്റേഡിയത്തിന് അരികെ ജേഴ്‌സികളും വിസിലുകളും വില്‍ക്കുന്നവര്‍ക്കു പോലും ഒരു ജീവിതമാര്‍ഗം നല്‍കാന്‍ ഐഎസ്എല്ലിന് സാധിക്കുന്നു.

വരും വര്‍ഷങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെടുത്തി ഐഎസ്എല്ലിനെ വിപുലമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞാല്‍ അതുവലിയ നേട്ടമാകും. ഫുട്‌ബോളും ടൂറിസവുമായി വലിയ ബന്ധം യൂറോപ്യന്‍ രാജ്യങ്ങളിലുണ്ട്. ആ രീതിയിലുള്ള ഒരു കള്‍ച്ചര്‍ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button