ISL

ലൂണയെ പരിഗണിക്കാതെ ജെസലിനെ ക്യാപ്റ്റനാക്കിയതിന് പിന്നില്‍ കൃത്യമായ കാരണമുണ്ട് !

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജെസലിനെ തന്നെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്. കഴിഞ്ഞ സീസണില്‍ ജെസലിന് പരിക്കേറ്റപ്പോള്‍ അഡ്രിയാന്‍ ലൂണയ്ക്കായിരുന്നു ക്യാപ്റ്റന്‍ ബാന്‍ഡ് നല്‍കിയത്. ഇത്തവണ സ്ഥിരമായി ലൂണയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കുമെന്ന് ചില ആരാധകരെങ്കിലും വിചാരിച്ചിരുന്നു.

ആരാധകരെ അത്ഭുതപ്പെടുത്തി ഇത്തവണയും ജെസലിനു തന്നെ നറുക്ക് വീഴുകയായിരുന്നു. എന്തുകൊണ്ടാണ് ജെസലിനെ തന്നെ നയിക്കാന്‍ ഏല്‍പ്പിക്കാന്‍ കാരണം. അതിനു ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ച ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ജെസലിന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റി തന്നെയാണ്. സഹതാരങ്ങളെ ഉത്തേജിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഈ ഗോവക്കാരന് അസാധ്യ കഴിവുണ്ട്.

ലൂണയെ ഈ നിയോഗം ഏല്‍പ്പിക്കാതിരുന്നതിന് പിന്നിലും കൃത്യമായ കാരണങ്ങളുണ്ട്. വലിയ ഉത്തരവാദിത്വം ഇപ്പോള്‍ തന്നെ ലൂണയ്ക്ക് കളത്തിലുണ്ട്. അതിനൊപ്പം ക്യാപ്റ്റന്റെ അധിക ചുമതല കൂടി നല്‍കിയാല്‍ ജോലിഭാരം പിന്നെയും കൂടും. ലൂണയെ ഗ്രൗണ്ടില്‍ ഫ്രീയായി കളിപ്പിക്കാനാണ് കോച്ചിന് താല്‍പര്യം. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ആ തലയില്‍വച്ച് കൊടുത്താല്‍ ചിലപ്പോള്‍ കാര്യം പന്തിയാകില്ലെന്ന തിരിച്ചറിവിലാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

Related Articles

Back to top button