Football

സന്തോഷ് ട്രോഫി 3 വര്‍ഷം ഇനി സൗദിയില്‍; കാരണം മലയാളികള്‍!!

അടുത്ത വര്‍ഷം മുതല്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൗദി അറേബ്യയില്‍ നടക്കും. ഇതിന്റെ ഭാഗമായി സൗദി ഫുട്‌ബോള്‍ അസോസിയേഷനുമായി മൂന്നു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു. യോഗ്യത റൗണ്ട് ഇന്ത്യയില്‍ നടത്തിയശേഷം ഫൈനല്‍ റൗണ്ടാകും സൗദിയില്‍ നടത്തുക.

റിയാദ്, ജിദ്ദാ എന്നിവിടങ്ങളിലാകും ഫൈനല്‍ റൗണ്ട് നടത്തുക. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ മറ്റൊരു വിദേശ രാജ്യത്തേക്ക് സന്തോഷ് ട്രോഫി കൊണ്ടു പോകുന്നത്. സൗദിയിലേക്ക് സന്തോഷ് ട്രോഫിയെ കൊണ്ടുവരാന്‍ അവിടുത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചതിന് ഒരു കാരണം മലയാളി സാന്നിധ്യമാണ്.

ലക്ഷക്കണക്കിന് മലയാളികള്‍ സൗദിയില്‍ ജീവിക്കുന്നുണ്ട്. ഇവരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ സന്തോഷ് ട്രോഫിയിലൂടെ സാധിക്കും. അടുത്ത കാലത്തായി സൗദിയും ഖത്തറുമെല്ലാം വിദേശ ക്ലബുകളുടെ മല്‍സരങ്ങള്‍ക്ക് കൂടുതലായി വേദിയൊരുക്കുന്നുണ്ട്. ഫുട്‌ബോള്‍ ടൂറിസം പദ്ധതി കൂടി ഇതിന്റെ കൂടെ നടപ്പിലാക്കാമെന്നാണ് അവരുടെ പ്രതീക്ഷ.

ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ മല്‍സര പരിചയം ലഭിക്കാനും സൗദിയിലെ സന്തോഷ് ട്രോഫി സഹായിക്കും. അടുത്ത വര്‍ഷം മുതല്‍ സന്തോഷ് ട്രോഫിയില്‍ ഘടനാപരമായ മാറ്റം വരുത്താനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. കല്യാണ്‍ ചൗബെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായ ശേഷം സംഘടന കൂടുതല്‍ ചലനാത്മകമായിട്ടുണ്ട്.

Related Articles

Back to top button