CricketSports News

ബാബര്‍ അസത്തിന് യാതൊരു ക്രിക്കറ്റ് സെന്‍സുമില്ല ! വിമര്‍ശനവുമായി മുന്‍ താരം…

ബാബര്‍ അസത്തിന് യാതൊരു ക്രിക്കറ്റ് സെന്‍സുമില്ല ! വിമര്‍ശനവുമായി മുന്‍ താരം…

പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസത്തിനെതിരേ വിമര്‍ശനവുമായി മുന്‍ പാക് താരം ഡാനിഷ് കനേറിയ രംഗത്ത്.

ബാബറിന് യാതൊരു ‘ക്രിക്കറ്റ് സെന്‍സും’ ഇല്ലെന്നാണ് കനേറിയയുടെ ആക്ഷേപം.

കഴിഞ്ഞ ദിവസം സമാപിച്ച പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ബാബറിന്റെയും പാക് ടീമിന്റെയും പ്രകടനത്തെ ആധാരമാക്കിയാണ് കനേറിയയുടെ വിമര്‍ശനം.

പരമ്പരയിലെ രണ്ടു ടെസ്റ്റും സമനിലയിലാണ് കലാശിച്ചത്. രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ സെഞ്ചുറിക്കരുത്തില്‍ വിജയത്തിന് 15 റണ്‍സ് അകലെ വരെയെത്താന്‍ പാക് ടീമിന് കഴിഞ്ഞിരുന്നു.

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ സര്‍ഫ്രാസ് തന്നെയായിരുന്നു പരമ്പരയിലെ താരവും.

എന്നാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസത്തിന് പരമ്പരയില്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താനായില്ല.

ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 161 റണ്‍സുമായി പാക്് നായകന്‍ തിളങ്ങിയെങ്കിലും പിന്നീടുള്ള മൂന്ന് ഇന്നിംഗ്‌സുകളില്‍ യഥാക്രമം 14,24,27 എന്നിങ്ങനെയായിരുന്നു ബാബറിന്റെ സ്‌കോറുകള്‍. ഇതാണ് ഡാനിഷ് കനേറിയയുടെ വിമര്‍ശനത്തിന് പാത്രമായത്.

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഈ പരമ്പരയില്‍ പരാജയപ്പെട്ട ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം സര്‍ഫ്രാസ് അഹമ്മദിന് കൈമാറണമെന്നാണ് കനേറിയ പറയുന്നത്.

സൗദ് ഷക്കീലിനെ വൈസ് ക്യാപ്റ്റനാക്കണമെന്നും മുന്‍ സ്പിന്നര്‍ പറയുന്നു. റണ്‍സ് നേടാന്‍ ധാരാളം അവസരമുണ്ടായിട്ടും ബാക്ഫൂട്ടില്‍ ലെഗ് സൈഡില്‍ കളിച്ച്് ഔട്ടായ രീതി മാറ്റേണ്ടിയിരിക്കുന്നുവെന്നും കനേറിയ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ അവസാന കൂട്ടുകെട്ടായ നസിംഷാ-അബ്രാര്‍ അഹമ്മദ് സഖ്യം 21 ബോളുകള്‍ പിടിച്ചു നിന്നാണ് ന്യൂസിലന്‍ഡിന് വിജയം നിഷേധിച്ചത്.

319 റണ്‍സ് വിജയം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്ത് നില്‍ക്കെ വെളിച്ചക്കുറവിനെത്തുടര്‍ന്ന് അമ്പയര്‍മാര്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ഇതോടെ, കഴിഞ്ഞ 53 വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര എന്ന നേട്ടത്തില്‍ നിന്ന് ന്യൂസിലന്‍ഡിനെ തടയാനും പാക്കിസ്ഥാനായി.

 

Related Articles

Back to top button