Cricket

ഇങ്ങനെയൊന്നും ചെയ്യരുത്!! ആരാധകരെ ശാസിച്ച് കോഹ്‌ലി; പിന്നെ സംഭവിച്ചത്; വീഡിയോ

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുള്ള ആരാധക പിന്തുണയില്‍ യാതൊരു കുറവും വന്നിട്ടില്ല. സൂപ്പര്‍ താരം വിരാട് കോഹ് ലിയുടെ സാന്നിദ്ധ്യമാണ് ഇതിനൊരു കാരണം.

വ്യാഴാഴ്ച റോയല്‍ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയെ വാങ്കഡെ സ്റ്റേഡിയത്തിലെ കാണികള്‍ കൂവി വിളിച്ചിരുന്നു. എന്നാല്‍ ഈ നടപടിയില്‍ കോഹ് ലി സന്തുഷ്ടനായിരുന്നില്ല.

സീസണു മുന്നോടിയായി രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ആക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ ഒരു വിഭാഗം ആരാധകര്‍ ഇതുവരെ തയ്യാറായിട്ടില്ല.

മൂന്നു തുടര്‍ തോല്‍വികളും ഹാര്‍ദിക് വിരോധികള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. മുംബൈ-ബംഗളൂരു മത്സരത്തില്‍ ഹാര്‍ദിക്കിനെ പരിഹസിച്ച കാണികളുടെ നടപടിയില്‍ അതൃപ്തി പ്രകടമാക്കിയ കോഹ്‌ലി

ഇങ്ങനെ ചെയ്യരുതെന്ന് പറയുകയയായിരുന്നു. ഈ ഇടപെടലിന് നെറ്റിസണ്‍സ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

ആര്‍സിബി ഇന്നിംഗ്സിനിടെ ബൗള്‍ ചെയ്യാനെത്തിയ ഹാര്‍ദിക്കിനെ കാണികള്‍ കൂവിയിരുന്നു. എന്നാല്‍ ബാറ്റിംഗിന് എത്തിയപ്പോഴാണ് അത് മൂര്‍ച്ഛിച്ചത്, രോഹിതിന്റെ ഓരോ ഷോട്ടും കാണികള്‍ ആഘോഷിച്ചപ്പോള്‍, ഹാര്‍ദിക്കിന് ലഭിച്ചത് കൂവല്‍ ആയിരുന്നു.

ഹാര്‍ദിക്കിനെതിരേ ബഹളം മൂര്‍ച്ഛിച്ചപ്പോള്‍ കാണികളെ ബഹളം വയ്ക്കുന്നതില്‍ നിന്ന് കോഹ്ലി പെട്ടെന്ന് തടയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയില്‍, ഹാര്‍ദിക് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാരനാണെന്ന് കോഹ് ലി അവരെ ഓര്‍മ്മിപ്പിക്കുന്നതും കാണാം.

ശേഷം ആരാധകരില്‍ ഒരു വിഭാഗം ”ഹാര്‍ദിക്, ഹാര്‍ദിക്” എന്ന് വിളിച്ചുപറയാന്‍ തുടങ്ങിയതോടെ കോഹ്ലി പറഞ്ഞത് ആളുകള്‍ക്ക് മനസിലായി എന്നത് വ്യക്തമായി. എന്തായാലും കോഹ്ലി എന്ന ക്രിക്കറ്റര്‍ കളിയാരാധകരുടെ മനസ്സില്‍ കൂടുതല്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ്.

Related Articles

Back to top button