ISL

സ്റ്റാര്‍ ഹോട്ടല്‍ ഒഴിവാക്കി ഫ്‌ളാറ്റിലേക്ക് മാറി; സൂപ്പര്‍ വിദേശതാരം ഐഎസ്എല്ലില്‍ നിന്ന് പിണങ്ങിപ്പോയി!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് അത്ര സുഖകരമല്ലാത്തൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ലീഗിലെ തന്നെ എല്ലാ അര്‍ത്ഥത്തിലും മോശം ടീമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്തയും. ഒരു വിദേശ താരം താമസസൗകര്യം പോരെന്ന കാരണത്താല്‍ ടീം വിട്ടതാണ് ഐഎസ്എല്ലിനാകെ നാണക്കേടായത്.

കഴിഞ്ഞ സീസണുകളില്‍ താരങ്ങളെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഇത്തവണ പക്ഷേ രീതി മാറ്റി. ഹോട്ടലുകള്‍ക്ക് പകരം ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് അവിടെയായിരുന്നു കളിക്കാരെ പാര്‍പ്പിച്ചിരുന്നത്. മറ്റെല്ലാ ടീമുകളും ഹോട്ടലുകളില്‍ തന്നെയാണ് കളിക്കാര്‍ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റിലെ വിദേശ കളിക്കാരെല്ലാം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ അസ്വസ്ഥരാണ്. പലരും പരാതി പറയുകയും ചെയ്തു. ഇബോണ്‍ ഒരുപടി കൂടി കടന്നു കരാറും റദ്ദാക്കി വിടുകയായിരുന്നു.

ടീമിന്റെ അവസാന വിദേശ സൈനിങ്ങായിരുന്നു ഇബോന്‍. വിസാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയിലെത്താന്‍ വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലെ അവസാന കുറച്ച് മിനിറ്റുകളിലാണ് സില്‍വസ്റ്റര്‍ ക്ലബ് അരങ്ങേറ്റം കുറിച്ചത്. ആദ്യ മല്‍സരത്തില്‍ തന്നെ നല്ല നീക്കങ്ങള്‍ താരം നടത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button