Cricket

ഐപിഎല്‍ കാര്യമാക്കണ്ട ലോകകപ്പില്‍ ‘അവന്‍ പൊളിക്കും’ !! ഹാര്‍ദിക് പാണ്ഡ്യയെ പൊക്കിയടിച്ച് ഗാവസ്‌കര്‍

മോശം ഫോമിലുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ എടുത്തത് പലരെയും ചൊടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ സെലക്ഷനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍

ദേശീയ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം വ്യത്യസ്തമായിരിക്കുമെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സില്‍ ബാറ്റുകൊണ്ടും പന്തു കൊണ്ടും തിളങ്ങാന്‍ ഹാര്‍ദിക്കിനു സാധിച്ചിരുന്നില്ല.

ഓള്‍റൗണ്ടറായ പാണ്ഡ്യയ്ക്ക് 10 മത്സരങ്ങളില്‍നിന്ന് നാലു വിക്കറ്റുകള്‍ മാത്രമാണു നേടാന്‍ സാധിച്ചത്. 197 റണ്‍സാണ് താരം നേടിയത്.

”ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിനായി ഇറങ്ങുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രാജ്യത്തിനായി കളിക്കുമ്പോള്‍ വ്യത്യസ്തമായ പ്രകടനമായിരിക്കും താരങ്ങളുടേത്.

ഹാര്‍ദിക് പാണ്ഡ്യയും അങ്ങനെയായിരിക്കും. ഐപിഎല്ലില്‍ താരത്തിന് ഒരുപാടു പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മികച്ച രീതിയിലാണ് അതൊക്കെ കൈകാര്യം ചെയ്തത്. ഇന്ത്യയ്ക്കായി വിദേശ മണ്ണില്‍ കളിക്കുമ്പോള്‍ പാണ്ഡ്യ തീര്‍ത്തും വ്യത്യസ്തനായൊരു താരമായിരിക്കും.”

ട്വന്റി20 ലോകകപ്പില്‍ പാണ്ഡ്യ ബാറ്റു കൊണ്ടും പന്തുകൊണ്ടും തിളങ്ങുമെന്നാണ് കരുതുന്നതെന്നും ഗാവസ്‌കര്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

പത്തു മത്സരങ്ങളില്‍ ഏഴും തോറ്റ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ആറു പോയിന്റാണ് സീസണില്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സിനു നേടാന്‍ സാധിച്ചത്. ഇനിയുള്ള എല്ലാ മത്സരങ്ങളും മികച്ച രീതിയില്‍ ജയിച്ചെങ്കില്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷയുള്ളൂ.

ഹാര്‍ദിക് പാണ്ഡ്യയെയും ശിവം ദുബെയെയുമാണ് പേസ് ബോളിങ് ഓള്‍റൗണ്ടര്‍മാരായി ട്വന്റി ലോകകപ്പ് ടീമില്‍ എടുത്തിരിക്കുന്നത്.

അതേ സമയം ഗാവസ്‌കറിന്റെ ന്യായീകരണത്തിന് മറുപടിയുമായെത്തിയ ആരാധകര്‍ എന്തുകൊണ്ട് ഈ പരിഗണന റിങ്കു സിംഗിന് ലഭിച്ചില്ല എന്നും ചോദിച്ചു. രാജ്യാന്തര ട്വന്റി20യില്‍ 89ന്റെ ശരാശരിയും 176 സ്‌ട്രൈക്ക് റേറ്റുമുള്ള റിങ്കു, ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ലോകത്തെ ഒന്നാം നമ്പരാണ്. എന്നിട്ടും ഈ ഐപിഎല്ലിലെ ശരാശരി പ്രകടനം ചൂണ്ടിക്കാട്ടി റിസര്‍വ് ടീമില്‍ മാത്രമാണ് താരത്തിന് ഇടം ലഭിച്ചത്.

Related Articles

Back to top button