Cricket

ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് കുറവായതാണോ അവനെ ടീമിലെടുക്കാതിരിക്കാന്‍ കാരണം!! തുറന്നടിച്ച് അമ്പാട്ടി റായിഡു

ഈ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതു വരെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന താരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ റിങ്കു സിംഗ്.

എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ റിസര്‍വ് താരമായി മാത്രമാണ് ടീമില്‍ മാത്രമാണുള്‍പ്പെടുത്തിയത്. ഈ ഐപിഎല്ലില്‍ അദ്ദേഹത്തിന് പരിമിതമായ അവസരമാണ് ലഭിച്ചത്. പ്രകടനം ശരാശരിയിലൊതുങ്ങുകയും ചെയ്തു.

അതേ സമയം രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും മികച്ച റെക്കോഡുള്ള താരത്തെ ഒഴിവാക്കിയത് നീതികരിക്കാനാവില്ലെന്നാണ് മുന്‍താരങ്ങളും ആരാധകരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

രാജ്യാന്തര ട്വന്റി20യില്‍ 89 ശരാശരിയും 176 സ്‌ട്രൈക്ക് റേറ്റുമുള്ള ഒരു താരത്തെ ഏതെങ്കിലും ടീം അവഗണിക്കുമോയെന്നും ഇവര്‍ ചോദിക്കുന്നു.

ഇപ്പോഴിതാ ട്വന്റി20 ലോകകപ്പ് 2024 ടീമില്‍ നിന്ന് റിങ്കു സിംഗിനെ ഒഴിവാക്കിയതില്‍ വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു.

ടീം സെലക്ടര്‍മാര്‍ ക്രിക്കറ്റ് കഴിവുകളേക്കാള്‍ സ്ഥിതിവിവരക്കണക്കിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് റിങ്കുവിനെ അവഗണിച്ച നടപടിയെന്ന് റായിഡു പറയുന്നു.

ഇന്ത്യയ്ക്കായി ഡെത്ത് ഓവറുകളില്‍ റിങ്കു സമ്മര്‍ദം ഉജ്ജ്വല പ്രകടനം ഈ കാലയളവില്‍ നടത്തിയിട്ടുണ്ടെന്നും റായിഡു പറഞ്ഞു. ചില താരങ്ങളെ അപേക്ഷിച്ച് ഫൈനല്‍ ഓവര്‍ വെടിക്കെട്ട് നടത്താനുള്ള റിങ്കുവിന്റെ കഴിവിനെയും മുന്‍ താരം എടുത്ത് പറഞ്ഞു.

റായിഡു എക്സില്‍ കുറിച്ചത് ഇങ്ങനെ…”റിങ്കു സിങ്ങിന്റെ ഒഴിവാക്കിയത് സ്ഥിതിവിവരക്കണക്കുകള്‍ നോക്കുന്ന നിയമം ക്രിക്കറ്റ് ബോധത്തിനും മുകളില്‍ നില്‍ക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

രവീന്ദ്ര ജഡേജയൊഴികെ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കപ്പെട്ടവരില്‍ എത്രപേര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ട്വന്റി20യില്‍ 16-ാം ഓവറിലും 17-ാം ഓവറിലും ഇറങ്ങി ഇത്രയധികം സ്‌ട്രൈക്ക് റേറ്റില്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്.

അവന്റെ അഭാവം വളരെ വലുതാണ്. അളവിനേക്കാള്‍ മുമ്പില്‍ നില്‍ക്കേണ്ടത് ഗുണമേന്മ തന്നെയാണ്. അതോടൊപ്പം ഒരു കാര്യം പറയാനുള്ളത് ഇന്‍സ്റ്റഗ്രാമിലെ ലൈക്ക് നോക്കിയാവരുത് ടീമിനെ തിരഞ്ഞെടുക്കേണ്ടത് എന്നാണ്. റായിഡു പറഞ്ഞു.

അതേസമയം ഐപിഎല്‍ 2024ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി രവീന്ദ്ര ജഡേജയുടെ സമീപകാല ബാറ്റിംഗ് പ്രകടനങ്ങളില്‍ നിരാശ പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം ടോം മൂഡി രംഗത്തെത്തി.


സ്പിന്‍ ബോളര്‍ എന്ന നിലയില്‍ ജഡേജയുടെ കഴിവുകള്‍ മൂഡി അംഗീകരിച്ചപ്പോള്‍, ഓള്‍റൗണ്ടര്‍ 7-ാം നമ്പറില്‍ റണ്‍ കയറ്റാന്‍ പര്യാപ്തനല്ലെന്ന് എന്ന് അദ്ദേഹം വാദിച്ചു.

ജഡേജ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയെങ്കിലും, ചെന്നൈയ്ക്കായുള്ള ഈ സീസണിലെ താരത്തിന്റെ പ്രകടനം മോശമാണ്. ഒമ്പത് ഐപിഎല്‍ മത്സരങ്ങളില്‍, 131.93 സ്‌ട്രൈക്ക് റേറ്റില്‍ 157 റണ്‍സ് മാത്രമാണ് താരം നേടിയത്.

ഞാന്‍ ജഡേജയെ അദ്ദേഹത്തിന്റെ ഇടംകൈയ്യന്‍ സ്പിന്നിന് മാത്രമായി തിരഞ്ഞെടുക്കും, അത് രാജ്യത്തെ ഏറ്റവും മികച്ചതാണ്. എന്നിരുന്നാലും, എന്റെ ടീമില്‍, അവന്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യില്ല.

കാരണം അവന്റെ സ്‌ട്രൈക്ക് റേറ്റ് ആ സ്ഥാനത്ത് ഒരു പവര്‍ ഹിറ്ററിന്റെ അഭാവം കാണിക്കുന്നു, ഏഴാം നമ്പറില്‍ തീര്‍ച്ചയായും ബാറ്റ് ചെയ്യേണ്ടത് ഒരു പവര്‍ ഹിറ്ററായിരിക്കണമെന്നും മൂഡി പറഞ്ഞു.

Related Articles

Back to top button