Cricket

ഇതെന്റെ സഹോദരന്‍, അഭിമാനം!! സുനില്‍ ഛേത്രിയ്ക്ക് ആശംസയുമായി വിരാട് കോഹ്‌ലി

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി കഴിഞ്ഞ ദിവസമാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം ആയരിക്കും ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന്റെ അവസാന മത്സരം.

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് ഛേത്രി ഇക്കാര്യം അറിയിച്ചത്. 2005ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെ അരങ്ങേറിയ ഛേത്രി ഏകദേശം രണ്ടു പതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറിനാണ് ഈ 39-ാം വയസില്‍ വിരാമമിടുന്നത്.

ഛേത്രിക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. അക്കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായി വിരാട് കോഹ്‌ലിയുമുണ്ടായിരുന്നു.

ഛേത്രി പങ്കുവച്ച വീഡിയോക്ക് താഴെ ‘എന്റെ സഹോദരന്‍.’ എന്ന് കോഹ്‌ലി കുറിച്ചിട്ടു. അഭിമാനമുണ്ടെന്നും കോഹ്‌ലി പറയുന്നു. കൂടെ ഹൃദയത്തിന്റെ ഇമോജിയും ചേര്‍ത്തിട്ടുണ്ട്.

ഐപിഎല്‍ ഫ്രാഞ്ചൈസികളെല്ലാം ഛേത്രിയ്ക്ക് ആശംസയുമായെത്തി. ഇതിഹാസ നായകനെന്നാണ് സിഎസ്‌കെ വീഡിയോക്ക് താഴെ കുറിച്ചിട്ടത്.

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ താരമായ ഛേത്രി നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയവരില്‍ മൂന്നാമതുണ്ട്.

അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി (180 മത്സരങ്ങളില്‍ 106), പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (205 മത്സരങ്ങളില്‍ 128) എന്നിവര്‍ മാത്രമാണ് ഛേത്രിയ്ക്കു മുമ്പിലുള്ളത്.

2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയെടുത്തു.

2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവയും ഛേത്രിയുടെ മികവില്‍ ഇന്ത്യ നേടി.

ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഇന്ത്യ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ മൂന്നാമതും മൂന്നു പോയിന്റുള്ള കുവൈറ്റ് നാലാമതുമാണ്.


ഇതിനിടയ്ക്ക് ഛേത്രിയെ പരിഹസിച്ചും ചിലര്‍ പോസ്റ്റുകള്‍ ഇടുന്നുണ്ടെന്നതാണ് ഏറ്റവും വിഷമകരം. ചില ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരാണ് ഇക്കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്.

Related Articles

Back to top button