Cricket

ട്വന്റി20 ലോകകപ്പിനു ശേഷം ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നു കേള്‍ക്കുക അവന്റെ പേര്!! ഇന്ത്യന്‍ താരത്തെക്കുറിച്ച് മൈക്ക് ഹെസന്‍

ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടാനായില്ലെങ്കിലും ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഴങ്ങിക്കേള്‍ക്കുക അഭിഷേക് ശര്‍മയുടെ പേരെന്ന് മൈക്ക് ഹെസന്‍.

ലഖ്‌നൗവിനെതിരേ അഭിഷേക് 28 ബോളില്‍ 75* റണ്‍സ് അടിച്ചെടുത്തിരുന്നു. ഓപ്പണിംഗ് പങ്കാളിയായ ട്രാവിസ് ഹെഡ് 89* റണ്‍സെടുത്തപ്പോള്‍ ലഖ്നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം അവര്‍ വിക്കറ്റ് നഷ്ടമില്ലാതെ 9.4 ഓവറില്‍ മറികടന്നു.

പവര്‍പ്ലേ ഓവറുകളില്‍ സ്പിന്‍ കളിക്കാനുള്ള അഭിഷേകിന്റെ കഴിവിനെയും പേസിനെതിരായ അദ്ദേഹത്തിന്റെ പ്രകടനത്തെയും ഹെസന്‍ പ്രശംസിച്ചു.

ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷം യുവതാരം ഇന്ത്യന്‍ ടീമില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും ട്വന്റി20 ലോകകപ്പിന് ശേഷം ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ കളിക്കാര്‍ക്കൊപ്പം അഭിഷേകിനെ തിരഞ്ഞെടുക്കുമെന്നും ഹെസന്‍ പറഞ്ഞു.

എന്റെ അഭിപ്രായത്തില്‍ പവര്‍പ്ലേ ഓവറുകളില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും സ്പിന്നിനെ നേരിടാന്‍ കഴിയും. പേസിനെതിരെ അദ്ദേഹം മികച്ച പ്രകടനം നടത്തി.

ബൗണ്ടറികളിലേക്ക് പോകുമ്പോള്‍ അദ്ദേഹം മികച്ച കളിക്കാരനാണ്. ലോകകപ്പിന് ശേഷം ശുഭ്മാന്‍ ഗില്ലിനായാലും ജയ്‌സ്വാളിനായാലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. നിരവധി പേരുകളുണ്ട്, പക്ഷേ ആളുകള്‍ വളരെയധികം സംസാരിക്കുന്ന ഒരു പേര് അവന്റേതാകും. ഹെസന്‍ വ്യക്തമാക്കി.

ഐപിഎല്‍ 2024ല്‍ ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 401 റണ്‍സാണ് അഭിഷേക് നേടിയത്. 205.64 സ്‌ട്രൈക്ക് റേറ്റും 36.45 ശരാശരിയുമാണ് ഈ 23 കാരനായ ബാറ്റര്‍ക്കുള്ളത്. സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ പറത്തിയതും അഭിഷേകാണ്. 35 സിക്‌സറുകളാണ് ഈ ഇടങ്കയ്യന്‍ ബാറ്റര്‍ ഗാലറിയിലേക്ക് പായിച്ചത്.

Related Articles

Back to top button