Cricket

ഗുജറാത്തിനെ ചതിച്ചത് ജഴ്‌സിയോ !! ആ ജഴ്‌സി അണിയാന്‍ തീരുമാനിച്ചപ്പോള്‍ പ്രകൃതി പോലും എതിരായി

അരങ്ങേറ്റ സീസണില്‍ തന്നെ ചാമ്പ്യന്മാരായി ഏവരെയും ഞെട്ടിച്ച ഐപിഎല്‍ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. 2022ല്‍ സഞ്ജു സാംസണിന്റെ രാജസ്ഥാനെ തോല്‍പ്പിച്ചു കൊണ്ട് ചാമ്പ്യന്മാരായ ഇവര്‍ 2023ല്‍ ഫൈനലിലുമെത്തി.

എന്നാല്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ അവസാന പന്തില്‍ ചെന്നൈയോട് അഞ്ച് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ആദ്യ രണ്ടു സീസണുകളിലും ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെപ്പോയതോടെ യുവതാരം ശുഭ്മാന്‍ ഗില്ലിനെ അവര്‍ ക്യാപ്റ്റനാക്കുകയായിരുന്നു.

എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ഈ സീസണില്‍ ടീം കാഴ്ച വെച്ചത്. 13 മത്സരങ്ങളില്‍ വെറും അഞ്ച് മത്സരം മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഏഴ് മത്സരത്തില്‍ പരാജയപ്പട്ടപ്പോള്‍ രണ്ടു മത്സരം മഴ മൂലം ഉപേക്ഷിച്ചു.

വെറും 12 പോയിന്റുമായി സീസണ്‍ അവസാനിപ്പിച്ച അവര്‍ക്ക് മറ്റൊരു ഗതികേടു കൂടി ഈ സീസണിലുണ്ടായി.

ക്യാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി ഗുജറാത്ത് ടീം ഒരു മത്സരത്തില്‍ ലാവണ്ടര്‍ ജേഴ്സിയില്‍ ഇറങ്ങാറുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ടീം ലാവണ്ടര്‍ ജേഴ്സിയണിഞ്ഞ് മത്സരിച്ചിരുന്നു.

എന്നാല്‍ ഈ സീസണില്‍ ലാവണ്ടര്‍ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങാന്‍ ടൈറ്റന്‍സിന് സാധിക്കാതെ പോവുകയായിരുന്നു.

കൊല്‍ക്കത്തയുമായുള്ള മത്സരത്തില്‍ ലാവണ്ടര്‍ ജേഴ്സിയില്‍ കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ കാരണം ഒരു പന്ത് പോലും എറിയാനാകാതെ കളി ഉപേക്ഷിച്ചിരുന്നു.

ഇന്നലെ ഹൈദരബാദിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലാവണ്ടര്‍ ജേഴ്സിയണിയുമെന്ന് അറിയിച്ചെങ്കിലും ഈ മത്സരവും മഴ കൊണ്ടുപോവുകയായിരുന്നു.

എന്തായാലും മത്സരത്തിലെ പോയിന്റുകള്‍ പങ്കുവയ്ക്കപ്പെട്ടതു മൂലം ഹൈദരാബാദ് പ്ലേഓഫിലേക്ക് മുന്നേറുകയും ചെയ്തു.

എന്തായാലും ലവണ്ടര്‍ ജഴ്‌സിയും മഴയും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നാണ് ഗുജറാത്തിന്റെ ആരാധകര്‍ പറയുന്നത്.

Related Articles

Back to top button