Cricket

ധോണി സെല്‍ഫിഷ് എന്ന് ആരാധകര്‍!! മിച്ചലിനോട് ചെയ്തതത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വിമര്‍ശനം;വീഡിയോ

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഏഴു വിക്കറ്റിന് ചെന്നൈയെ തകര്‍ത്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക് വാദാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍.

163 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ പഞ്ചാബ് മറികടക്കുകയും ചെയ്തു. ജോണി ബെയര്‍സ്‌റ്റോ(46), റിലീ റൂസോ(43), ശശാങ്ക് സിംഗ്(25),ക്യാപ്റ്റന്‍ സാം കറന്‍(26) എന്നിവരുടെ ബാറ്റിംഗാണ് പഞ്ചാബിന് തുണയായത്.

അതേ സമയം ചെന്നൈ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തില്‍ ബാറ്റിംഗിനിറങ്ങിയ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഒരു പ്രവൃത്തിയാണ് വലിയ വിമര്‍ശനത്തിനു പാത്രമായിരിക്കുന്നത്.

മത്സരത്തില്‍ അനായാസം സിംഗിളെടുക്കാവുന്ന അവസരത്തില്‍ അതിനു മുതിരാതെ നിന്ന തലയുടെ പ്രവൃത്തിയ്‌ക്കെതിരേ ആരാധക രോഷം ഉയരുകയാണ്.


അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ ധോണിയുടെ ഷോട്ട് കവറില്‍ ബൗണ്ടറിയിലേക്കെത്തി. ഡാരല്‍ മിച്ചല്‍ റണ്ണിനായി ഓടി ഇപ്പുറത്തെ ക്രീസിലെത്തിയെങ്കിലും സ്‌ട്രൈക്ക് കൈമാറാന്‍ ഇഷ്ടമില്ലായിരുന്ന ധോണി തിരിച്ചയയ്ക്കുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടുപ്പിച്ചത്.

മത്സരത്തില്‍ 11 പന്തില്‍ 14 റണ്‍സുമായി ധോണി അവസാന പന്തില്‍ റണ്‍ഔട്ടായി. ഒരു ഫോറും ഒരു സിക്‌സും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ട്. ഈ ഐപിഎല്‍ സീസണില്‍ ആദ്യമായാണ് ധോണി ഔട്ടാകുന്നത്. മത്സരത്തില്‍ തോറ്റെങ്കിലും പത്തു മത്സരങ്ങളില്‍ പത്തു പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.

Related Articles

Back to top button