Cricket

അന്ന് രോഹിതിന്റെ വാക്കുകള്‍ എന്റെ ഉറക്കം കെടുത്തി!! ആ സംഭവം തുറന്നു പറഞ്ഞ് ശിവം ദുബെ

ഈ ഐപിഎല്‍ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം മികച്ച പ്രകടനമാണ് ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ശിവം ദുബെ നടത്തുന്നത്.

ഇതിനുള്ള പ്രതിഫലമെന്നോളം താരത്തിന് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് വിളിയെത്തുകയും ചെയ്തു.

2019 നവംബറില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ദുബെ ഇതുവരെ ദേശീയ ടീമിനായി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ എന്നതിനേക്കാള്‍ ബാറ്റര്‍ എന്ന നിലയിലാണ് താരം സമീപകാലത്തായി താരം ചെന്നൈ ജഴ്‌സിയില്‍ തിളങ്ങുന്നത്.

50 ശരാശരിയിലും 171.56 സ്ട്രൈക്ക് റേറ്റിലും 350 റണ്‍സ് വരെ നേടിയ ശിവം ദുബെ നിലവിലെ ഐപിഎല്‍ 2024ല്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തില്‍ ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത താരം ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റ് നേടുകയും ചെയ്തിരുന്നു.

ഓള്‍റൗണ്ടര്‍ എന്നതിലുപരി താരത്തെ ഒരു ഫിനിഷര്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ ആയിരിക്കും ഇന്ത്യയുടെ ശ്രമം.

ഇപ്പോഴിതാ ദുബെ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. രോഹിത് പണ്ട് തന്നോട് പറഞ്ഞ ഒരു കാര്യം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയെന്നാണ് ദുബെയുടെ തുറന്നു പറച്ചില്‍.

ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൂന്ന് മത്സര ട്വന്റി20 ഐ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നോട് പറഞ്ഞ കാര്യങ്ങളാണ് ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ സിഎസ്‌കെ ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തിയത്.

പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു അഭിമുഖം. ദുബെ തീര്‍ച്ചയായും അന്തിമ 15ല്‍ എത്തുമെന്ന് രോഹിത് താരത്തോട് പറഞ്ഞിരുന്നു.

ദുബെയുടെ വാക്കുകള്‍ ഇങ്ങനെ:

”ഒരുപാട് ഉണ്ട്. അതിനെക്കുറിച്ച് ആലോചിച്ച് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ അഫ്ഗാനിസ്ഥാന്‍ സീരീസിനായി വന്നപ്പോള്‍, രോഹിത് ഭായ് എന്നോട് പറഞ്ഞു.

”നിങ്ങള്‍ ബൗളിംഗ് ചെയ്യുകയും ബാറ്റുചെയ്യുകയും ചെയ്യും. നിങ്ങളുടെ കഴിവ് എന്താണെന്ന് കാണിച്ചാല്‍ മതി. അതിനാല്‍ ഞാന്‍ അക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കാരണം നിങ്ങളുടെ പ്രകടനം കാണണമെന്ന് ക്യാപ്റ്റന്‍ നിങ്ങളോട് പറഞ്ഞാല്‍, അത് നിങ്ങളെ പ്രചോദിപ്പിക്കും.

ഞാന്‍ കളിക്കുമ്പോള്‍, എനിക്ക് എങ്ങനെ മികച്ച പ്രകടനം നടത്താനും എന്റെ ടീമിനെ സഹായിക്കാനും കഴിയും എന്നതിനെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. ”ദുബെ പറഞ്ഞു. അഫ്ഗാനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ചുറിയോടെ പരമ്പരയുടെ താരമായും ദുബെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദുബൈയെ കൂടാതെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ലോകകപ്പ് ടീമിലെ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍. ശിവം ദുബെ ഇപ്പോള്‍ കാര്യമായി ബൗള്‍ ചെയ്യാത്തതാണ് ഹാര്‍ദിക്കിന് തുണയായത്.

Related Articles

Back to top button