Cricket

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഏറ്റവുമധികം തര്‍ക്കം നടന്നത് ഈ പേരു ചൊല്ലി!! അത് സഞ്ജുവോ റിങ്കു സിംഗോ അല്ല…

മികച്ച സ്‌ക്വാഡിനെത്തന്നെയാണ് ട്വന്റി20 ലോകകപ്പിനായി ബിസിസിഐ പ്രഖ്യാപിച്ചതെങ്കിലും ചില കാര്യങ്ങളില്‍ ആരാധകര്‍ക്കി ചില അനിഷ്ടങ്ങളൊക്കെയുണ്ട്.

അതിലൊന്നാണ് ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന യുവതാരം റിങ്കു സിംഗ് 15 അംഗ സ്‌ക്വാഡിനു പുറത്തായത്. അവസാന നിമിഷമാണ് റിങ്കുവിനെ റിസര്‍വ് താരമാക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് വിവരം.

എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായത് റിങ്കു സിംഗോ വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തിയ സഞ്ജുവിന്റെയോ പന്തിന്റെയോ പേരല്ല.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യയുടെ പേരാണ് യോഗത്തില്‍ ഏറ്റവും വലിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്.

‘സഞ്ജുവിനെ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ വലിയ വാഗ്വാദങ്ങള്‍ ഉണ്ടായില്ലെങ്കിലും ഹാര്‍ദിക് പാണ്ഡ്യയെ ചൊല്ലി ഏറെ തര്‍ക്കങ്ങള്‍ നടന്നു’ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്.

ഐപിഎല്ലില്‍ ഫോമിലല്ലാതിരുന്നിട്ടും മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി അമ്പേ പരാജയമായിട്ടും അവസാന നിമിഷം സ്‌ക്വാഡിലെത്തിയ ഹാര്‍ദിക്കിനെ ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്.

അതേസമയം ശിവം ദുബെയുമായുള്ള ശക്തമായ മത്സരത്തിനൊടുവിലാണ് റിങ്കു സിംഗ് പുറത്തായതെന്നാണ് വിവരം.

ഐപിഎല്‍ 2024ലെ തകര്‍പ്പന്‍ ഫോം ദുബെയ്ക്ക് അനുകൂല ഘടകമായി. ശിവം ദുബെയെ 15 അംഗ സ്‌ക്വാഡില്‍ ചേര്‍ത്തപ്പോള്‍ റിങ്കു സിംഗിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ മാത്രമാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്.

ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.

അതേസമയം ടീമില്‍ മാറ്റം വരുത്താന്‍ മെയ് 25 വരെ സമയമുള്ളതിനാല്‍ 15 അംഗ ടീമിലെ ഏതെങ്കിലും താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ ആദ്യ ചോയ്‌സായി റിങ്കു സിംഗിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Related Articles

Back to top button