Cricket

പടുകൂറ്റന്‍ മാര്‍ജിനില്‍ തായ്‌ലന്‍ഡിനെ മുക്കി ഇന്ത്യ കലാശക്കൊട്ടിന്

വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനലില്‍. ആദ്യ സെമിയില്‍ തായ്‌ലന്‍ഡ് വനിതകളെ 74 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിനെത്തിയത്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. സ്‌കോര്‍ ഇന്ത്യ-148-6, തായ്‌ലന്‍ഡ്-74-9.

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിലെ തന്നെ സ്മൃതി മന്ദാനെയെ നഷ്ടമായി. 14 പന്തില്‍ 13 റണ്‍സായിരുന്നു സ്മൃതിയുടെ സംഭാവന. എന്നാല്‍ ഷഫാലി വര്‍മയും (42), ഹര്‍മന്‍പ്രീത് കൗറും (36) ഇന്ത്യയെ മുന്നോട്ടു നയിച്ചു. അവസാന ഓവറുകളില്‍ പൂജ വസ്ത്രാര്‍ക്കറിന്റെ 17 റണ്‍സുകളും നിര്‍ണായകമായി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലേ തോറ്റ പോലെയായിരുന്നു തായ്‌ലന്‍ഡ്. ഒരുഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് വെല്ലുവിളിയാകാന്‍ അവര്‍ക്ക് സാധിച്ചില്ല. ദീപ്തി ശര്‍മ മൂന്നും രാജേശ്വരി ഗെയ്ക്ക്‌വാദ് രണ്ടും വിക്കറ്റ് വീഴ്ത്തി.

Related Articles

Back to top button