Cricket

ദയനീയം ന്യൂസിലന്‍ഡ്!! എറിഞ്ഞിട്ട് അടിച്ചൊതുക്കി ദക്ഷിണാഫ്രിക്ക!

ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് ദയനീയ തോല്‍വി. മുന്നൊരുക്ക മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 9 വിക്കറ്റിനാണ് കിവികള്‍ തോറ്റത്. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് വെറും 98 റണ്‍സ് മാത്രമാണ് നേടിയെന്നത് അവരുടെ ദയനീയത വ്യക്തമാക്കുന്നു. മറുപടി ബാറ്റിംഗില്‍ അനായാസ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ആദ്യം ബാറ്റുചെയ്ത കിവികള്‍ ഒരുഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 59 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിയത് പെട്ടെന്നായിരുന്നു. അവസാന 7 വിക്കറ്റുകള്‍ 40 റണ്‍സിനാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (26), ഗ്ലെന്‍ ഫിലിപ്‌സ് (20), മിച്ചല്‍ ബ്രെസ് വെല്‍ (11) എന്നിവര്‍ മാത്രമാണ് കിവികള്‍ക്കായി രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗില്‍ തകര്‍ത്തടിച്ച് രാജകീയമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. റീസെ ഹെന്‍ഡ്രിക്‌സ് 27 റണ്‍സെടുത്ത് അടിത്തറയിട്ടു. റിലീ റോസോ (54) അര്‍ധസെഞ്ചുറി നേടി. അടുത്ത കാലത്തായി മികച്ച വിജയങ്ങളില്ലാതെ മുന്നോട്ടു പോകുന്ന ന്യൂസിലന്‍ഡിന് ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന സൂചനകളാണ് ഈ സന്നാഹ മല്‍സരം നല്‍കുന്നത്.

Related Articles

Back to top button