ISL

രാവിലെ എണീറ്റ് ആ കയറ്റംകണ്ട് ഞെട്ടിപ്പോയി; കല്‍യൂഷ്‌നിയുടെ വെളിപ്പെടുത്തല്‍

ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി രണ്ടു ഗോളുകള്‍ നേടി താരമായത് ഉക്രൈയ്‌നില്‍ നിന്നുള്ള ഇവാന്‍ കല്‍യൂഷ്‌നിയായിരുന്നു. പകരക്കാരനായി ഇറങ്ങിയായിരുന്നു ഇവാന്‍ രണ്ടാമന്റെ പ്രകടനം. ഇപ്പോളിതാ തന്റെ ഗോളുകള്‍ക്ക് പിന്നിലെ വിശേഷങ്ങള്‍ അദേഹം പങ്കുവച്ചിരിക്കുന്നു.

താന്‍ പകരക്കാരുടെ പട്ടികയിലാണെന്ന് ടീം ലിസ്റ്റ് ഇട്ടപ്പോഴേ അറിഞ്ഞിരുന്നു. തുടക്കം മുതലേ കളിക്കണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം, എന്റെയും. എന്നാല്‍ കോച്ചിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. കലൂര്‍ സ്‌റ്റേഡിയത്തിലെ വൈബ് ശരിക്കും എനിക്ക് ഇഷ്ടമായി. എന്നാല്‍ കളത്തിലിറങ്ങി കുറച്ചു നിമിഷം മാത്രമേ ആ ശബ്ദകോലാഹലം എന്റെ ശ്രദ്ധയില്‍ ഉണ്ടായിരുന്നുള്ളൂ.

നേരം ഇരുട്ടി വെളുത്തപ്പോള്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം കണ്ട് ഞെട്ടിയെന്ന് ഇവാന്‍ പറയുന്നു. ഒറ്റ ദിവസം കൊണ്ട് പതിനായിര കണക്കിന് ഫോളോവേഴ്‌സ് ആണ് കൂടിയത്. ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത മല്‍സരം ഞായറാഴ്ച്ച എടികെ മോഹന്‍ ബഗാനെതിരേ ആണ്.

Related Articles

Back to top button