Cricket

ഗംഭീര ബൗളിംഗുമായി ഹര്‍ഷല്‍ പട്ടേല്‍; തകര്‍ത്തെറിഞ്ഞ് അശ്വിന്‍!

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരിശീലന മല്‍സരത്തില്‍ കരുത്തുകാട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍. കഴിഞ്ഞ മല്‍സരത്തില്‍ ഏറെ പഴികേട്ട ഹര്‍ഷല്‍ പട്ടേലിന്റെ തിരിച്ചുവരവാണ് ഏറെ പ്രധാന്യം അര്‍ഹിക്കുന്നത്. ഹര്‍ഷലിനൊപ്പം രവിചന്ദ്ര അശ്വിനും തകര്‍പ്പന്‍ ബൗളിംഗുമായി തിളങ്ങി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ 8 വിക്കറ്റിന് 168 റണ്‍സാണ് എടുത്തത്.

സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി, യുഷ്‌വേന്ദ്ര ചഹാല്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കെ.എല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. തുടക്കത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ കടന്നാക്രമണമാണ് കണ്ടത്. ആദ്യ ഓവറുകളില്‍ അത്ര മെച്ചമുള്ള ബൗളിംഗ് ആയിരുന്നില്ല ഇന്ത്യ നടത്തിയത്. 6 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 64 റണ്‍സെന്ന നിലയിലായിരുന്നു വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ.

അശ്വിന്‍ പന്തെറിയാന്‍ എത്തിയതോടെ സ്‌കോര്‍ പതിയെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യയ്ക്കായി. 10 ഓവറില്‍ ഒരു വിക്കറ്റിന് 78 റണ്‍സിലായിരുന്നു എതിരാളികള്‍. 15 ഓവര്‍ എത്തിയപ്പോള്‍ മൂന്നു വിക്കറ്റിന് 127 റണ്‍സിലെത്തിയിരുന്നു ബിഗ് ബാഷ് കളിക്കാര്‍ അണിനിരന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ. എന്നാല്‍ അവസാന അഞ്ചോവറുകളില്‍ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി.

അശ്വിന്‍ പന്തെറിഞ്ഞ പതിനേഴാം ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റാണ് വീഴ്ത്തിയത്. അശ്വിന്‍ 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും ഹര്‍ഷല്‍ 27 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി.

ഇന്ത്യന്‍ ബൗളിംഗ്

Arshdeep: 3-0-25-1
Bhuvi: 2-0-15-0
Hardik: 2-0-17-0
Hooda: 2-0-22-0
Ashwin: 4-0-32-3
Harshal: 4-0-27-2
Axar: 3-0-22-0

Related Articles

Back to top button