Sports News

പണി പാളീന്നാ തോന്നുന്നത്!! റണ്‍സ് ചേസ് എളുപ്പമല്ലെന്ന് കുംബ്ലെ; ഹൈദരാബാദില്‍ തോല്‍വി ഭീതിയില്‍ ഇന്ത്യ

കൈയ്യിലിരുന്ന ടെസ്റ്റ് ഇംഗ്ലണ്ടിന്റെ കാല്‍ക്കല്‍ കൊണ്ടു ചെന്നു വച്ച അവസ്ഥയിലാണ് ഇന്ത്യന്‍ ടീം. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിവസം ചായയ്ക്കു പിരിയുമ്പോള്‍ മൂന്നു വിക്കറ്റിന് 95 റണ്‍സ് എന്ന നിലയിലാണ്. അക്ഷര്‍ പട്ടേല്‍(17), കെ.എല്‍ രാഹുല്‍(21) എന്നിവരാണ് ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 39 റണ്‍സെടുത്തു പുറത്തായപ്പോള്‍ മറ്റൊരു ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് 15 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മോശം പ്രകടനം തുടരുന്ന ശുഭ്മാന്‍ ഗില്‍ സംപൂജ്യനായി പുറത്തായി. അരങ്ങേറ്റ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയ്ക്കാണ് മൂന്നു വിക്കറ്റുകളും.

എന്നാല്‍ ഇന്ത്യയ്ക്ക് റണ്‍ചേസ് അത്ര എളുമമായിരിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ താരം അനില്‍ കുംബ്ലെ.
ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനു റണ്‍ ചേസിനെക്കുറിച്ച് കുംബ്ലെ മുന്നറിയിപ്പ് നല്‍കിയത്.

196 റണ്‍സെടുത്ത ഇംഗ്ലീഷ് താരം ഒല്ലി പോപ്പിന്റെ ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ച കുംബ്ലെ 150നു മുകളിലുള്ള ലീഡ് ചേസിംഗ് കടുപ്പമാക്കുമെന്നും പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ബൗളിംഗ് ലൈനപ്പ് എങ്ങനെയാണെന്നതോ, അതിന്റെ മികവോയൊന്നും ഇവിടെ പ്രസക്തമല്ലെന്നും കാരണം ഒരു ടെസ്റ്റ് മല്‍സരത്തിന്റെ നാലാം ഇന്നിംഗ്സാണ് ഇന്ത്യ കളിക്കുന്നതെന്നും ബോള്‍ തീര്‍ച്ചയായും വളരെ താഴ്ന്നായിരിക്കും രണ്ടാമിന്നിംഗ്‌സില്‍ പോവുകയെന്നും കുംബ്ലെ പറയുന്നു.

പിച്ച് ഈ തരത്തില്‍ സ്ലോയായി മാറുമെന്നതിനാല്‍ തന്നെ പ്രധാനപ്പെട്ട ചില ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്താവാനിടയുണ്ടെന്നും കുംബ്ലെ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ബോളര്‍മാരെ നിലയുറപ്പിക്കാതിരിക്കാനാണ് ഓലി പോപ്പ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ പക്കല്‍ വ്യക്തമായ പ്ലാനുണ്ടായിരുന്നു, അതു അദ്ദേഹത്തിനു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

കുംബ്ലെ പറഞ്ഞതിനു സമാനമായി ഇന്ത്യയ്ക്ക് 63 റണ്‍സ് എടുക്കുന്നതിനിടെയാണ് ആദ്യ മൂന്നു വിക്കറ്റുകളും നഷ്ടമായിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ വലിയ പ്രഭാവം ഉണ്ടാക്കാന്‍ കഴിയാഞ്ഞ ഇടങ്കയ്യന്‍ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തിയതെന്നത് ഇന്ത്യയ്ക്ക് തീര്‍ച്ചയായും തലവേദനയുണ്ടാക്കുന്ന കാര്യമാണ്.

Related Articles

Back to top button