Cricket

കോഹ്ലിയുടെ കവര്‍ ഡ്രൈവോ ധോണിയുടെ ഹെലികോപ്ടറോ ? ഇഷ്ട ഷോട്ട് തെരഞ്ഞെടുത്ത് ജാന്‍വി കപൂര്‍

ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അവരുടെ ട്രേഡ്മാര്‍ക്കായ ചില ക്രിക്കറ്റിംഗ് ഷോട്ടുകളും പ്രശസ്തമാവാറുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്‌ട്രെയിറ്റ് ഡ്രൈവ്, പോണ്ടിംഗിന്റെ പുള്‍ ഷോട്ട്, ദില്‍ഷന്റെ സ്‌കൂപ്പ് , എംഎസ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട്, വിരാട് കോഹ് ലിയുടെ കവര്‍ഡ്രൈവ് എന്നിങ്ങനെ നീളുന്നു അത്.

തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോ ”ദിസ് ഓര്‍ ദാറ്റ്’ ല്‍ അതിഥികളായി എത്തിയ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും രാജ്കുമാര്‍ റാവും ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിച്ചിരുന്നു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ടാസ്‌കുകളും ഷോയുടെ ഭാഗമായിരുന്നു. രണ്ടില്‍ നിന്ന് മികച്ച ഒന്ന് തിരഞ്ഞെടുക്കുകയായിരുന്നു ഒരു ടാസ്‌ക്.


വാങ്കഡെയ്ക്കും ചെപ്പോക്കിനുമിടയിയില്‍ നിന്ന് തങ്ങളുടെ ഇഷ്ടപ്പെട്ട ഐപിഎല്‍ സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത് മുതല്‍ എംഎസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടും വിരാട് കോഹ്ലിയുടെ പ്രശസ്തമായ കവര്‍ ഡ്രൈവും വരെ അവരുടെ മുന്നിലേക്ക് ടാസ്‌കായി എത്തി.

ഷോയുടെ ആകര്‍ഷകമായ സെഗ്‌മെന്റില്‍, ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട്, കോഹ്ലിയുടെ കവര്‍ ഡ്രൈവ് എന്നിവ മുമ്പില്‍ വച്ച ശേഷം ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ ഇരുവരും ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിലേക്കാണ് വിരല്‍ ചൂണ്ടിയത്.

2007ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയം, 2011ലെ ഏകദിന ലോകകപ്പ് വിജയം എന്നിവയില്‍ നിന്ന് ഏകദിന ലോകകപ്പ് വിജയമാണ് അവര്‍ തെരഞ്ഞെടുത്തത്. ധോണിയുടെ സിക്‌സിലൂടെയുള്ള ഫിനിഷിംഗ് ആണ് അവര്‍ ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.

Related Articles

Back to top button