Cricket

‘ഡാ മോനേ സുജിത്തേ’!! ടെറസില്‍ വരച്ച സഞ്ജുവിന്റെ ഭീമന്‍ ചിത്രത്തിന് കമന്റുമായി രാജസ്ഥാന്‍ നായകന്‍; വീഡിയോ വൈറല്‍

വീടിന്റെ ടെറസില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഭീമന്‍ ചിത്രം പെയിന്റ് ചെയ്ത പാലക്കാട്ടുകാരന്‍ സുജിത് താരമായിരിക്കുകയാണ്്.

വീഡിയോ വൈറലായതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ടീം തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ സഞ്ജു തന്നെ കമന്റുമായി എത്തുകയും ചെയ്തു.

‘ഡാ മോനേ സുജിത്തേ’ എന്നാണ് സഞ്ജു വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം 30 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

നേരത്തേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലന്‍ ഇവാന്‍ വുകുമനോവിച്ച്, നടന്മാരായ മമ്മൂട്ടി, ടോവിനോ തോമസ്, കന്നട നടന്‍ പുനീത് രാജ്കുമാര്‍ എന്നിവരുടെ ചിത്രങ്ങളും സുജിത് ടെറസില്‍ വരച്ചിരുന്നു. ഇതൊക്കെ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

Related Articles

Back to top button