Cricket

ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യത്തില്‍ പാക്കിസ്ഥാന് പെരുത്ത സന്തോഷം!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ മല്‍സരം മഴമൂലം ഉപേക്ഷിച്ചതില്‍ ഏറെ സന്തോഷം പാക്കിസ്ഥാന്. തോറ്റെന്ന് ഉറപ്പിച്ച കളി ഉപേക്ഷിച്ചതില്‍ നിന്ന് ഒരു പോയിന്റ് ലഭിച്ച സിംബാബ്‌വെയെക്കാള്‍ ഇക്കാര്യത്തില്‍ പാക് ക്യാംപിന് സന്തോഷം ഉണ്ടാകും.

ഈ കളി ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന് സെമിയിലേക്കുള്ള യാത്രയിലെ സാധ്യത കുറഞ്ഞേനെ. ഇന്ത്യയോട് തോറ്റതോടെ പാക്കിസ്ഥാന് ഇനി സ്വന്തം മല്‍സരത്തിലെ വിജയത്തിനൊപ്പം ദക്ഷിണാഫ്രിക്കയുടെ വിജയ-പരാജയങ്ങള്‍ കൂടി നിര്‍ണായകമാണ്.

കാരണം, ഗ്രൂപ്പിലെ മറ്റ് മൂന്നു ടീമുകള്‍ താരതമ്യേന ദുര്‍ബലരെന്നത് തന്നെ കാരണം. ദക്ഷിണാഫ്രിക്കയോട് കൂടി പാക്കിസ്ഥാന്‍ തോറ്റാല്‍ ലോകകപ്പില്‍ അവരുടെ സാധ്യത ഏകദേശം അവസാനിക്കുമായിരുന്നു. പക്ഷേ സിംബാബ്‌വെ-ദക്ഷിണാഫ്രിക്ക കളി ഉപേക്ഷിച്ചതോടെ അത് ദക്ഷിണാഫ്രിക്കയ്ക്കും വലിയ തിരിച്ചടിയായിട്ടുണ്ട്.

എങ്കിലും പാക്കിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലേക്ക് വലിയ പ്രശ്‌നമില്ലാതെ എത്താനാകും. ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന് ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത പോയിന്റ് പങ്കിടല്‍ വലിയ സന്തോഷമായെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യയ്ക്ക് ഇനി വലിയ ശക്തരായ ടീമിനെ നേരിടാന്‍ ഉള്ളത് ദക്ഷിണാഫ്രിക്ക മാത്രമാണ്. ബാക്കിയുള്ളത് താരതമ്യേന എളുപ്പമുള്ള എതിരാളികളെയാണ്. അതുകൊണ്ട് ഇന്ത്യ ഏകദേശം സെമിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button