ISLTop Stories

ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്താന്‍ സംഘാടകരുടെ ഗൂഡാലോചന!!

മുംബൈ സിറ്റിക്കെതിരായ മത്സരത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ സംഘാടകരുടെ ദുരൂഹനീക്കം. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ നായകന്‍ ഖര്‍മന്‍ജ്യോത് സിംഗ് ഖബ്രയ്ക്ക് രണ്ടു കളിയില്‍ വിലക്കാണ് സംഘാടകര്‍ നല്കിയിരിക്കുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ അവരുടെ താരത്തെ അപകടകരമായി ഫൗള്‍ ചെയ്തുവെന്ന കാരണമാണ് വിലക്കിനായി നല്കിയിരുന്നത്. എന്നാല്‍ ഇതിലും വലിയ ഫൗളുകള്‍ക്ക് പോലും വെറുമൊരു മഞ്ഞക്കാര്‍ഡില്‍ ഒതുക്കിയവരാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കവുമായി വന്നിരിക്കുന്നത്.

ഖബ്രയ്ക്ക് അടുത്ത രണ്ട് നിര്‍ണായക മത്സരങ്ങളിലും കളിക്കാനാകില്ല. എഫ്‌സി ഗോവയ്‌ക്കെതിരേയാണ് അവസാന മത്സരം. മുംബൈ, ഗോവ ടീമുകളെ തോല്‍പ്പിച്ചാലേ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫിലെത്താന്‍ സാധിക്കുകയുള്ളൂ.

Related Articles

Leave a Reply

Back to top button