Cricket

ഗ്രൂപ്പ് ബി മരണഗ്രൂപ്പാകും !! എന്തിനും പോന്ന സ്‌കോട്ട്‌ലന്‍ഡും നമീബിയയും വമ്പന്മാരുടെ ഉറക്കം കെടുത്തും

നാലു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ട്വന്റി20 ലോകകപ്പില്‍ കിരീടപോരാട്ടത്തിനായിറങ്ങുന്നത്. ഇതില്‍ മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പാണ് ബി.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുമാണ് ഗ്രൂപ്പിലെ ഫേവറൈറ്റുകള്‍ എന്നിരിക്കെയും ആരെയും അട്ടിമറിക്കാല്‍ കെല്‍പ്പുള്ള നമീബിയയും സ്‌കോട്ട്‌ലന്‍ഡുമാണ് ഗ്രൂപ്പിനെ മരണഗ്രൂപ്പാക്കുന്നത്. ഒമാനാണ് മറ്റൊരു ടീം.

നിലവില്‍ ഈ ലോകകപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് നിലവിലെ ഏകദിന ലോക ചാമ്പ്യന്‍മാര്‍ കൂടിയായ ഓസീസ്.

2021ലാണ് അവര്‍ ആദ്യമായി ട്വന്റി20 ലോക കിരീടം സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന പോരാട്ടത്തില്‍ തുടക്കത്തില്‍ തന്നെ മടങ്ങേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കാനാണ് മിച്ചല്‍ മാര്‍ഷും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരങ്ങളുടെ ബലത്തിലാണ് ഓസീസ് കളത്തിലിറങ്ങുന്നത്. ട്രവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് സ്റ്റോയിനിസ് അടക്കമുള്ളവര്‍ ഐപിഎല്‍ മികവ് പുലര്‍ത്തിയവരാണ്.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരിക്കലും എഴുതിത്തള്ളാന്‍ പറ്റാത്ത ടീമാണ് ഓസ്‌ട്രേലിയ. ആക്രമണോത്സുക ക്രിക്കറ്റിന്റെ പുതിയ പാഠങ്ങള്‍ രചിച്ച ഇംഗ്ലണ്ട് കൂടി ചേരുമ്പോള്‍ പോരാട്ടം തീപാറും.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജോസ് ബട്‌ലര്‍, ജോണി ബെയര്‍‌സ്റ്റോ, ഫിലിപ് സാള്‍ട്ട്, വില്‍ ജാക്‌സ്, ലിയാം ലിവിംഗ്സ്റ്റണ്‍,മോയിന്‍ അലി എന്നിവരും. സൂപ്പര്‍ പേസര്‍മാരായ ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക്‌വുഡും കൂടി ചേരുമ്പോള്‍ കളി മാറുമെന്ന് തീര്‍ച്ചയാണ്. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ പുറത്തെടുത്ത പ്രകടന മികവും അവര്‍ക്ക് കരുത്താവും

Related Articles

Back to top button